മലയാളഭാഷ പഠനം: ആദ്യ സംഘം പുറത്തിറങ്ങി
text_fieldsമനാമ: അൽ റയ്യാൻ സ്റ്റഡി സെൻററും തിരുവനന്തപുരം ബ്രൈറ്റ് ഇൻറർനാഷനൽ സ്കൂളും സംയുക്തമായി പ്രവാസി മലയാളികൾക്കായി സംഘടിപ്പിക്കുന്ന മലയാളഭാഷ പഠന പരിപാടിയിലെ ആദ്യ ബാച്ച് പഠനം പൂർത്തിയാക്കി. സൂം പ്ലാറ്റ്ഫോമിൽ നടന്ന സമാപന ചടങ്ങിൽ പ്രമുഖ നോവലിസ്റ്റ് ഡോ. ജോർജ് ഓണക്കൂർ മുഖ്യാതിഥിയായിരുന്നു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സെക്രട്ടറിയും ഹെൽത്ത് ഇൻസ്പെക്ടറുമായ സി.പി. സലീം ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറും മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ അധ്യക്ഷനുമായ പി.വി. രാധാകൃഷ്ണ പിള്ള, ഇന്ത്യൻ ക്ലബ് പ്രസിഡൻറ് കെ.എം. ചെറിയാൻ, മലപ്പുറം അസോസിയേഷൻ പ്രസിഡൻറ് ചെമ്പൻ ജലാൽ, ബ്രൈറ്റ് സ്കൂൾ ചെയർമാൻ ഡോ. ഷെമീർ, കേരളത്തിലെ പ്രമുഖ മെൻററും അക്കാദമിക് സ്ട്രാറ്റജിസ്റ്റുമായ പ്രഫ. ഉമർ ശിഹാബ്, യുവകവിയും മലയാള ക്ലാസ് മുഖ്യ അധ്യാപകനുമായ ബി. ഷജീർ, അൽഹിദായ ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ പാടൂർ, നിയാർക്ക് ബഹ്റൈൻ ജനറൽ സെക്രട്ടറി നൗഷാദ്, മാധ്യമപ്രവർത്തകൻ ഹാരിസ് ഹസ്സൻ എന്നിവർ സംസാരിച്ചു.
പരിപാടിയിൽ വിദ്യാർഥികളുടെ കലാസാഹിത്യപരിപാടികളും ഉണ്ടായിരുന്നു. രിസാലുദ്ദീൻ പുന്നോൽ സ്വാഗതവും ഹംസ അമേത് നന്ദിയും പറഞ്ഞു. മലയാള ക്ലാസിെൻറ അടുത്ത ബാച്ച് ഡിസംബർ മാസത്തിൽ ആരംഭിക്കുമെന്ന് റയ്യാൻ പ്രിൻസിപ്പൽ അബ്ദുൽ ലത്തീഫ് ചാലിയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.