ലബനാനിലേക്ക് ആദ്യഘട്ടം ദുരിതാശ്വാസ സാമഗ്രികൾ അയച്ചു
text_fieldsലബനാനിലേക്കുള്ള ബഹ്റൈെൻറ ആദ്യഘട്ടം ദുരിതാശ്വാസ സാമഗ്രികൾ അയക്കുന്നു
മനാമ: ലബനാനിലേക്കുള്ള ദുരിതാശ്വാസ സാമഗ്രികളുടെ ആദ്യ ബാച്ച് ബഹ്റൈൻ അയച്ചു. കഴിഞ്ഞദിവസം ലബനാൻ തലസ്ഥാനമായ ബയ്റൂത്തിലുണ്ടായ വൻ സ്ഫോടനത്തിെൻറ പശ്ചാത്തലത്തിലാണ് സഹായം എത്തിക്കുന്നത്. റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷെൻറയും (ആർ.എച്ച്.എഫ്) ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെയും നേതൃത്വത്തിലാണ് ദുരിതാശ്വാസ സാമഗ്രികൾ സമാഹരിച്ചത്.
അടിയന്തര ആവശ്യമായ വെൻറിലേറ്റർ പോലുള്ള മെഡിക്കൽ ഉപകരണങ്ങളും മറ്റുമാണ് ആദ്യഘട്ടത്തിൽ എത്തിക്കുന്നത്. ഹമദ് രാജാവിെൻറ നിർദേശാനുസരമാണ് ആർ.എച്ച്.എഫ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അൽ സയ്യിദ് പറഞ്ഞു. ഒരു സംഘം ദുരിതാശ്വാസ പ്രവർത്തകരോടൊപ്പം അദ്ദേഹവും ലബനാനിലേക്ക് പോയിട്ടുണ്ട്.സ്ഥിതിഗതികൾ വിലയിരുത്തി കൂടുതൽ സഹായങ്ങൾ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.