Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightത​ള​രാ​തെ വ​ള​ര​ട്ടെ...

ത​ള​രാ​തെ വ​ള​ര​ട്ടെ എ​ൻ കേ​ര​ളം

text_fields
bookmark_border
kerala
cancel

പ​ടി​ഞ്ഞാ​റ് അ​റ​ബി​ക്ക​ട​ലും തെ​ക്കു കി​ഴ​ക്ക് ത​മി​ഴ്നാ​ടും വ​ട​ക്ക് ക​ന്ന​ട​നാ​ടും അ​തി​രി​ട്ട് ഇ​ന്ത്യ​യു​ടെ തെ​ക്കു​ഭാ​ഗ​ത്താ​യി നീ​ള​ത്തി​ൽ കോ​റി​യി​ട്ട വ​ര​പോ​ലെ ഒ​രു നാ​ട്. ‘ഇ​ന്ത്യ​ക്കു തെ​ക്കി​രു​ന്നു കൊ​ഞ്ചി​ക്കു​ഴ​ഞ്ഞി​ടു​ന്നി​താ സു​ന്ദ​ര​മാം ശു​ഭ​ല കേ​ര​ളം’ എ​ന്ന് പ​ണ്ടെ​ങ്ങോ കേ​ട്ട ല​ളി​ത ഗാ​ന​ത്തി​ലെ വ​രി​ക​ൾ ആ​ണ് ഓ​ർ​മ​യി​ലേ​ക്ക് ഓ​ടി​യെ​ത്തു​ന്ന​ത്.

ഇ​ന്ത്യ മ​ഹാ​രാ​ജ്യ​ത്തി​ലെ മ​റ്റു പ​ല സം​സ്ഥാ​ന​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ വ​ലു​പ്പ​ത്തി​ൽ ചെ​റു​തെ​ങ്കി​ലും പാ​ര​മ്പ​ര്യ​ത്തി​ലും പ്രൗ​ഢി​യി​ലും ഒ​ട്ടും പി​ന്നി​ല​ല്ല ഈ ​കൊ​ച്ചു സു​ന്ദ​രി. പി​റ​വി​ക്കു പി​ന്നി​ലു​ള്ള ക​ഥ​ക​ളും പേ​രി​നു പി​ന്നി​ലു​ള്ള കാ​ര​ണ​ങ്ങ​ളും എ​ന്തു​ത​ന്നെ ആ​യി​ക്കൊ​ള്ള​ട്ടെ, തെ​ക്കു-​വ​ട​ക്ക് ഒ​ട്ട​ന​വ​ധി കൗ​തു​ക​ങ്ങ​ൾ ഒ​ളി​പ്പി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന ഒ​രു മാ​യാ​ജാ​ല ചെ​പ്പ് ആ​ണ് ഈ ​ഭൂ​മി​ക.

ത​ല​സ്ഥാ​ന ന​ഗ​രി​യു​ടെ ത​ല​യെ​ടു​പ്പ് ഒ​ട്ടും ചോ​രാ​തെ, രാ​ജ പാ​ര​മ്പ​ര്യ​ത്തി​ന്റെ തി​രു​ശേ​ഷി​പ്പു​ക​ളെ ഉ​ള്ളി​ൽ പേ​റു​ന്ന ശ്രീ​പ​ദ്മ​നാ​ഭ​ൻ അ​ന​ന്ത​ശാ​യി​യാ​യി കു​ടി​കൊ​ള്ളു​ന്ന തി​രു​വ​ന​ന്ത​പു​ര​വും... വേ​ണാ​ടി​ന്റെ പ്രൗ​ഢി​യും, കൊ​ല്ല വ​ർ​ഷ​ത്തി​ന്റെ മ​ഹി​മ​യും ക​ശു​വ​ണ്ടി​യു​ടെ ഗ​രി​മ​യു​മാ​യി കൊ​ല്ല​വും... കാ​യ​ലും, ക​യ​റും, ചോ​ര​ചി​ന്തി​യ ഒ​രു​പി​ടി വി​പ്ല​വ​ങ്ങ​ളു​ടെ ച​രി​ത്ര​വു​മാ​യി ആ​ല​പ്പു​ഴ​യും... പ​മ്പ​യാ​റും അ​ച്ഛ​ൻ കോ​വി​ലാ​റും അ​തി​രി​ട്ടു ഒ​ട്ട​ന​വ​ധി ആ​ധ്യാ​ത്മി​ക ചൈ​ത​ന്യ കേ​ന്ദ്ര​ങ്ങ​ളെ ഉ​ള്ളി​ൽ പേ​റു​ന്ന പ​ത്ത​നം​തി​ട്ട​യും... അ​ക്ഷ​ര ത​ല​സ്ഥാ​നം എ​ന്ന വി​ളി​പ്പേ​രു​മാ​യി ഏ​ഴ​ര​പൊ​ന്നാ​ന​ക​ളു​ടെ സ്വ​ന്തം കോ​ട്ട​യ​വും... തേ​യി​ല​ത്തോ​ട്ട​ങ്ങ​ളെ​യും വ​ര​യാ​ടു​ക​ളെ​യും മ​ടി​ത്ത​ട്ടി​ൽ പേ​റു​ന്ന കൊ​ച്ചു മി​ടു​ക്കി​യാ​യ ഇ​ടു​ക്കി​യും... മെ​ട്രോ ന​ഗ​ര​ത്തി​ന്റെ ത​ല​യെ​ടു​പ്പോ​ടെ നി​ൽ​ക്കു​മ്പോ​ഴും ശി​വ​രാ​ത്രി മ​ണ​പ്പു​റ​വും, അ​ത്ത​ച്ച​മ​യ​ങ്ങ​ളും ഒ​രു​ക്കു​ന്ന പാ​ര​മ്പ​ര്യ​ത്തെ ചേ​ർ​ത്തു​പി​ടി​ച്ച് എ​റ​ണാ​കു​ള​വും... പൂ​ര​വും പു​ലി​ക​ളി​യും വി​സ്മ​യ​ച്ചെ​പ്പി​ലൊ​ളി​പ്പി​ച്ചു സാം​സ്കാ​രി​ക ത​ല​സ്ഥാ​നം എ​ന്ന ഖ്യാ​തി​യു​മാ​യി തൃ​ശ്ശി​വ​പേ​രൂ​ര് എ​ന്ന തൃ​ശൂ​രും... വ​ള്ളു​വ​നാ​ട​ൻ സൗ​ന്ദ​ര്യം അ​പ്പാ​ടെ ഉ​ള്ളി​ൽ ആ​വാ​ഹി​ച്ച് നി​ള​യു​ടെ വി​ള​നി​ല​മാ​യ പാ​ല​ക്കാ​ടും... ഇ​ന്ത്യ​യി​ലെ ആ​ദ്യ യു​നെ​സ്കോ പൈ​തൃ​ക സാ​ഹി​ത്യ ന​ഗ​രം എ​ന്ന് പു​ക​ൾ കേ​ട്ട ഗ​സ​ൽ പ്രേ​മി​ക​ളു​ടെ​യും ഭ​ക്ഷ​ണ പ്രി​യ​രു​ടെ​യും മ​നം ഒ​രു​പോ​ലെ ത​ണു​പ്പി​ക്കു​ന്ന കോ​ഴി​ക്കോ​ടും... ഉ​റൂ​സും വേ​ല​യും ഒ​രു മ​ന​സ്സോ​ടെ കൊ​ണ്ടാ​ടു​ന്ന, തു​ഞ്ച​ത്ത് ആ​ചാ​ര്യ​ന് ജ​ന്മം ന​ൽ​കി​യ മ​ല​പ്പു​റ​വും... കേ​ര​ള​ത്തി​ലെ​മ്പാ​ടും​നി​ന്നു​ള്ള കു​ടി​യേ​റ്റ​ക്കാ​രെ സ്വ​ന്തം​പോ​ലെ ചാ​ര​ത്ത​ണ​ച്ച, തേ​യി​ല​യും ഏ​ല​വും കാ​പ്പി​യും പ​ക​രു​ന്ന സു​ഗ​ന്ധ​ങ്ങ​ളെ കാ​റ്റി​ൽ നി​റ​ച്ച വ​യ​നാ​ടും... തെ​യ്യ​വും തി​റ​യും ക​ളി​യാ​ട്ട​ങ്ങ​ളും പ​ക​രു​ന്ന നി​റ​ഭേ​ദ​ങ്ങ​ളെ നി​റ​ക്കൂ​ട്ടി​ൽ ചാ​ലി​ച്ച ക​ണ്ണൂ​രും... ച​ന്ദ്ര​ഗി​രി പു​ഴ​യെ മാ​റോ​ട​ണ​ക്കു​ന്ന സ​പ്ത​ഭാ​ഷാ സം​ഗ​മ ഭൂ​മി​യാ​യ കാ​സ​ർ​കോ​ടും ചേ​ർ​ന്ന് അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഒ​രു സ്വ​പ്ന​ഭൂ​മി​യാ​ണ് എ​ന്റെ കേ​ര​ളം... ശ്രീ ​നാ​രാ​യ​ണ ഗു​രു മു​ത​ൽ ഇ​ന്ത്യ​യു​ടെ ‘മി​സൈ​ൽ വ​നി​ത’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ടെ​സ്സി തോ​മ​സ് വ​രെ​യു​ള്ള എ​ത്ര​യോ പ്ര​ഗ​ല്ഭ​ർ​ക്ക് ജ​ന്മം ന​ൽ​കി​യ നാ​ട്... ക​ണ്ണും മ​ന​സ്സും കു​ളി​ർ​പ്പി​ക്കു​ന്ന എ​ത്ര​യോ കാ​ഴ്ച​ക​ൾ​ക്ക് ഈ​റ്റി​ല്ല​മാ​യി​ട്ടു​ണ്ട് ഈ ​നാ​ട്...

പ​ക്ഷേ, അ​ടു​ത്തി​ടെ​യാ​യി ഒ​ട്ടേ​റെ മാ​റി​യി​രി​ക്കു​ന്നു ന​മ്മു​ടെ നാ​ടി​ന്റെ അ​വ​സ്ഥ. ക​ള്ള​വും ച​തി​യും ഇ​ല്ലാ​തി​രു​ന്ന ഗ്രാ​മാ​ന്ത​രീ​ക്ഷ​ങ്ങ​ൾ​പോ​ലും അ​വി​ശ്വ​സ​നീ​യ​മാം വി​ധം മാ​റി​യി​രി​ക്കു​ന്നു. കു​ടും​ബ ബ​ന്ധ​ങ്ങ​ളി​ലും തീ​വ്ര സൗ​ഹൃ​ദ​ങ്ങ​ളി​ലും പോ​ലും ച​തി​യും വ​ഞ്ച​ന​യും ക​ട​ന്നു​വ​ന്നി​രി​ക്കു​ന്നു. അ​നു​ദി​നം പെ​രു​കു​ന്ന ആ​ത്മ​ഹ​ത്യ​ക​ളും കൊ​ല​പാ​ത​ക​ങ്ങ​ളും മ​റ്റു കു​റ്റ​കൃ​ത്യ​ങ്ങ​ളും ഏ​റെ വേ​ദ​നാ​ജ​ന​കം​ത​ന്നെ. പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​വും ക​ണ്ണി​ല്ലാ​ത്ത വി​ഭ​വ ചൂ​ഷ​ണ​ങ്ങ​ളും വ​രു​ത്തി​​വെ​ക്കു​ന്ന പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ മ​റ്റൊ​രു ക​ണ്ണീ​രാ​കു​ന്നു.

ഓ​ണ​വും ക്രി​സ്മ​സും പെ​രു​ന്നാ​ളും എ​ല്ലാം ഒ​രു മ​ന​സ്സോ​ടെ ആ​ഘോ​ഷി​ച്ചി​രു​ന്ന പ​ഴ​യ കേ​ര​ള​നാ​ട് ഇ​ന്ന് മ​റു​നാ​ടു​ക​ളി​ലെ ആ​ഘോ​ഷ വേ​ദി​ക​ളി​ൽ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ട്ടി​രി​ക്കു​ന്നു.

ഓ​ൺ​ലൈ​ൻ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളു​ടെ ഉ​ദ​യ​ത്തോ​ടെ കേ​ര​ള​ക്ക​ര​യി​ലും വ്യ​ത്യ​സ്ത ജാ​തി -മ​ത -രാ​ഷ്ട്രീ​യ ആ​ശ​യ​ങ്ങ​ളു​ടെ ഏ​റ്റു​മു​ട്ട​ലി​ന് പു​തി​യ ഒ​രു വേ​ദി കൈ​വ​ന്നി​രി​ക്കു​ന്നു. കേ​ര​ള സ​മൂ​ഹ​ത്തെ ഒ​ന്നാ​കെ ബാ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മൂ​ല്യ​ച്യു​തി​ക്ക് ഇ​തും ഒ​രു കാ​ര​ണം ആ​കു​ന്നു എ​ന്ന് പ​റ​യാ​തെ വ​യ്യ.

യു​വ​ത്വം ന​ഷ്ട​പ്പെ​ടു​ന്ന കേ​ര​ളം ആ​ണ് ഭ​യ​പ്പെ​ടു​ത്തു​ന്ന മ​റ്റൊ​രു കാ​ര്യം. കേ​ര​ള​ത്തെ ത്ര​സി​പ്പി​ച്ചി​രു​ന്ന പ​ല ക​ലാ​ശാ​ല​ക​ളും ഇ​ന്ന് ആ​ളൊ​ഴി​ഞ്ഞ കൂ​ട​ക​ങ്ങ​ൾ ആ​യി​രി​ക്കു​ന്ന​ത്രേ.

വി​ദേ​ശ വി​ദ്യാ​ഭ്യാ​സ​വും അ​തി​ലൂ​ടെ കൈ​വ​രു​ന്ന അ​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള കു​ടി​യേ​റ്റാ​നു​മ​തി​യും ഒ​രു ത​ല​മു​റ​യെ അ​പ്പാ​ടെ സ്വ​ന്തം മ​ണ്ണു​പേ​ക്ഷി​ക്കാ​ൻ പ്ര​ചോ​ദി​പ്പി​ക്കു​ന്നു എ​ന്ന സ​ത്യ​ത്തി​നു നേ​ർ​ക്ക് ഇ​നി​യും ക​ണ്ണ​ട​ച്ചു പി​ടി​ച്ചി​ട്ട് കാ​ര്യ​മി​ല്ല. ഈ ​നാ​ടി​ന്റെ ന​ന്മ​യെ​യും വേ​രു​ക​ളെ​യും തീ​ർ​ത്തും വേ​ണ്ടെ​ന്നു​വെ​ച്ച് മ​ട​ക്ക​മി​ല്ലാ​ത്ത കു​ടി​യേ​റ്റ​ങ്ങ​ൾ​ക്ക് ഒ​രു ത​ല​മു​റ​യെ അ​പ്പാ​ടെ പ്രേ​രി​പ്പി​ക്കു​ന്ന​ത് എ​ന്താ​കും എ​ന്ന് ക​ണ്ടെ​ത്തി പ​രി​ഹ​രി​ച്ചി​ല്ല എ​ങ്കി​ൽ കേ​ര​ളം, കേ​വ​ലം ഒ​രു വൃ​ദ്ധ​സ​ദ​നം മാ​ത്ര​മാ​കു​ന്ന കാ​ലം ഒ​ട്ടും വി​ദൂ​ര​മ​ല്ല.

മ​ധ്യ കേ​ര​ള​ത്തി​ലെ വീ​ട​ക​ങ്ങ​ൾ പ​ല​തി​നും ഇ​പ്പോ​ൾ​ത​ന്നെ യു​വ​ത​യു​ടെ സാ​ന്നി​ധ്യം പൂ​ർ​ണ​മാ​യും ന​ഷ്ട​മാ​യി​രി​ക്കു​ന്നു എ​ന്ന​ത്രേ ഈ ​വി​ഷ​യ​ത്തി​ലു​ള്ള പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

മാ​റ്റ​ങ്ങ​ളു​ടെ ഈ ​കാ​ല​ഘ​ട്ട​ത്തി​ലും കേ​ര​ളം എ​ന്ന​ത് ജീ​വി​ത​ത്തി​ന്റെ മ​ധ്യ കാ​ല​ത്തി​ലേ​ക്കെ​ത്തു​ന്ന അ​ല്ലെ​ങ്കി​ൽ മ​ധ്യ​കാ​ലം പി​ന്നി​ട്ട ഓ​രോ മ​ല​യാ​ളി​ക്കും ഒ​രു​പി​ടി നി​റ​മു​ള്ള ഓ​ർ​മ​ക​ളാ​ണ്.

കേ​ര​ള​ക്ക​ര​യു​ടെ ആ​ത്മാ​വി​ലേ​ക്ക് ഓ​രോ മ​ല​യാ​ളി​യെ​യും പി​ന്നെ​യും പി​ന്നെ​യും ചേ​ർ​ത്തു​നി​ർ​ത്തു​ന്ന ചി​ല ന​ല്ലോ​ർ​മ​ക​ൾ... കേ​ര​ള​ക്ക​ര വീ​ണ്ടും അ​ണി​ഞ്ഞൊ​രു​ങ്ങി 68ന്റെ ​ചെ​റു​പ്പ​ത്തി​ലെ​ത്തി നി​ൽ​ക്കു​മ്പോ​ൾ ‘കേ​ര​ളം എ​ന്നു കേ​ട്ടാ​ൽ തി​ള​ക്ക​ണം ചോ​ര ന​മു​ക്ക് ഞ​ര​മ്പു​ക​ളി​ൽ’ എ​ന്ന മ​ഹാ​ക​വി വാ​ക്യം മ​ന​സ്സി​ലോ​ർ​ത്തു​കൊ​ണ്ടു ന​ഷ്ട​പ്പെ​ട്ടു പോ​കു​ന്ന ന​ന്മ​ക​ളെ തി​രി​ച്ചു പി​ടി​ക്കാ​ൻ, ത​ങ്ങ​ൾ അ​നു​ഭ​വി​ച്ച സൗ​ഭാ​ഗ്യ​ങ്ങ​ളെ ത​ങ്ങ​ൾ​ക്കു ശേ​ഷം വ​രു​ന്ന ത​ല​മു​റ​ക​ൾ​ക്ക് പ​ക​ർ​ന്നു ന​ൽ​കാ​നു​ള്ള ആ​ർ​ജ​വം ഓ​രോ മ​ല​യാ​ളി​ക്കും ഉ​ണ്ടാ​ക​ട്ടെ എ​ന്ന് നി​സ്സീ​മ​മാ​യി ആ​ഗ്ര​ഹി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsArts Club
News Summary - Let Kerala grow without getting tired
Next Story