സ്വാതന്ത്ര്യം സംരക്ഷിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം
text_fields1950 ജനുവരി 26നാണ് ഇന്ത്യൻ ഭരണഘടന നിലവിൽവന്നത്. രാജ്യം രൂപപ്പെട്ടതിന്റെ പ്രധാന നാഴികക്കല്ലായി ഭരണഘടനയെ കണക്കാക്കാം. ഭരണഘടന നിലവിൽ വന്നതിന്റെ സ്മരണക്കായി നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.
75ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ വേളയിൽ രാജ്യം എല്ലാ മേഖലകളിലും മുന്നേറുകയാണെന്നത് നമുക്കെല്ലാം അഭിമാനകരമാണ്. ശാസ്ത്ര സാങ്കേതിക മേഖലകളിലും വിദ്യാഭ്യാസ രംഗത്തും അടിസ്ഥാന സൗകര്യ രംഗത്തുമെല്ലാം അതിശയിപ്പിക്കുന്ന വളർച്ചയാണ് രാജ്യം ഇക്കാലം കൊണ്ട് നേടിയത്. സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തിന്റെ ഫലമായി നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കുമെന്ന് ഈ വേളയിൽ നമുക്ക് പ്രതിജ്ഞയെടുക്കാം. മഹത്തായ രാജ്യത്തിന്റെ പൈതൃകം സമാധാനവും സഹിഷ്ണുതയും സാഹോദര്യവുമാണ്. നമ്മുടെ സാംസ്കാരിക പൈതൃകം ഈ ഗുണവിശേഷങ്ങളാൽ സമ്പന്നമാണ്. ലോകത്തിലെ ഏത് രാജ്യത്തേക്ക് കുടിയേറിയാലും ഇന്ത്യക്കാർ എന്ന ബോധം നമ്മെയെല്ലാം ഒന്നിപ്പിക്കുന്നു.
മഹത്തായ ഇന്ത്യൻ സംസ്കാരത്തിന്റെ പതാക വാഹകരായി നമുക്ക് പ്രശോഭിക്കാം. നമ്മുടെ പ്രവൃത്തികളിലൂടെ, ഇടപെടലുകളിലൂടെ ആ സംസ്കാരത്തിന്റെ വെളിച്ചം ലോകം മുഴുവൻ പടരട്ടെ. എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.