Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകു​ടും​ബ​ത്തോ​ടൊ​പ്പം...

കു​ടും​ബ​ത്തോ​ടൊ​പ്പം റ​മ​ദാ​നെ വ​ര​വേ​ൽ​ക്കാം; സ്നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കു​ടും​ബ​ത്തോ​ടൊ​പ്പം റ​മ​ദാ​നെ വ​ര​വേ​ൽ​ക്കാം; സ്നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

കു​ടും​ബ​ത്തോ​ടൊ​പ്പം റ​മ​ദാ​നെ വ​ര​വേ​ൽ​ക്കാം; സ്നേ​ഹ​സം​ഗ​മ​ത്തി​ൽ ജ​മാ​ൽ ന​ദ്‌​വി പ്ര​സം​ഗി​ക്കു​ന്നു

മ​നാ​മ : ഫ്ര​ണ്ട്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന ‘ത​ണ​ലാ​ണ് കു​ടും​ബം’ എ​ന്ന കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി റി​ഫ ഏ​രി​യ ദാ​റു​ൽ ഈ​മാ​ൻ മ​ദ്റ​സ​യു​മാ​യി സ​ഹ​ക​രി​ച്ച് സ്നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ദി​ശ സെ​ന്റ​റി​ൽ വെ​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ൽ വൈ​സ് പ്ര​സി​ഡ​ന്റ് ജ​മാ​ൽ ന​ദ്‌​വി ജ​മാ​ൽ ന​ദ്‌​വി ‘കു​ടും​ബ​ത്തോ​ടൊ​പ്പം റ​മ​ദാ​നെ വ​ര​വേ​ൽ​ക്കാം’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​സം​ഗി​ച്ചു. ന​വ ലി​ബ​റ​ലി​സ​വും നി​രീ​ശ്വ​ര, നി​ർ​മ​ത വാ​ദ​ങ്ങ​ളും കു​ടും​ബ​സം​വി​ധാ​ന​ത്തെ ശി​ഥി​ല​മാ​ക്കി​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​ശു​ദ്ധ​ഖു​ർ​ആ​നി​ൽ റ​മ​ദാ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യ സൂ​ക്ത​ങ്ങ​ളി​ൽ ന​മു​ക്ക് സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ളു​ടെ​യും സം​ഘ​ടി​ത​ജീ​വി​ത​ത്തി​ന്റെ​യും പ്രാ​ധാ​ന്യം കാ​ണാ​ൻ ക​ഴി​യും. മ​ന​സ്സു​ക​ളി​ലു​ള്ള അ​പ​ര​വി​ദ്വേ​ഷം തീ​ർ​ത്തും മാ​റ്റി​വെ​ച്ചു​കൊ​ണ്ടാ​യി​രി​ക്ക​ണം റ​മ​ദാ​നെ സ്വീ​ക​രി​ക്കേ​ണ്ട​ത്. എ​ങ്കി​ൽ മാ​ത്ര​മേ ദൈ​വ​വു​മാ​യി കൂ​ടു​ത​ൽ അ​ടു​ക്കാ​നും അ​തി​ലൂ​ടെ പാ​ര​ത്രി​ക മോ​ക്ഷം കൈ​വ​രി​ക്കാ​നും സാ​ധി​ക്കു​ക​യു​ള്ളൂ. റ​മ​ദാ​ൻ ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​നു​ള്ള ഗൃ​ഹ​പാ​ഠ​ങ്ങ​ൾ കു​ടും​ബം ഒ​രു​മി​ച്ചി​രു​ന്നാ​ണ് ഉ​ണ്ടാ​ക്കേ​ണ്ട​ത്. ഇ​തി​നാ​യു​ള്ള കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​വും ആ​ക്ഷ​ൻ പ്ലാ​നു​ക​ളും നേ​ര​ത്തേ​ത​ന്നെ​യു​ണ്ടാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഏ​രി​യ പ്ര​സി​ഡ​ന്റ് മൂ​സ കെ. ​ഹ​സ്ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ഏ​രി​യാ സെ​ക്ര​ട്ട​റി ന​ജാ​ഹ് സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ബ്ദു​ൽ ഹ​ഖ്, പി.​എം. അ​ഷ​റ​ഫ്, അ​ഹ്‌​മ​ദ് ത്വാ​ഹ ഖു​ർ​ആ​നി​ൽ നി​ന്നും അ​വ​ത​രി​പ്പി​ച്ചു. ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്റ് അ​ഹ​മ്മ​ദ് റ​ഫീ​ഖ് സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തി. ഏ​രി​യ സ​മി​തി അം​ഗ​ങ്ങ​ളാ​യ ഉ​ബൈ​സ്, സു​ഹൈ​ൽ റ​ഫീ​ഖ്, മു​സ്ത​ഫ, യൂ​നു​സ്‌​രാ​ജ്, ബു​ഷ്‌​റ റ​ഹീം, സോ​ന സ​ക്ക​രി​യ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sneha SangamamRamadanMalarvadi Bahrain Friends Social AssociationThanalanu Kudumbam
News Summary - Let's welcome Ramadan with family; Organized Sneha Sangamam
Next Story