അൽഹിലാൽ ലേബർ ക്യാമ്പിൽ ‘അക്ഷരവെളിച്ചം’ പദ്ധതിക്ക് തുടക്കം
text_fieldsമനാമ: അൽഹിലാൽ ലേബർ ക്യാമ്പിൽ ഗൾഫ് മാധ്യമം ‘അക്ഷരവെളിച്ചം’ പദ്ധതിക്ക് തുടക്കമായി. ഗൾഫ് മാധ്യമം രജതജൂബിലിയുടെ ഭാഗമായാണ് കൂടുതൽ വായനക്കാരിലേക്ക് വാർത്തകളെത്തിക്കുന്നതിനായി ‘അക്ഷരവെളിച്ചം’ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
‘മലയാളി ഉള്ളിടത്തെല്ലാം മാധ്യമം’ എന്ന എന്ന തലക്കെട്ടിൽ നടക്കുന്ന പദ്ധതി വഴി സ്പോൺസർഷിപ്പിലൂടെ സ്കൂളുകളിലും ലേബർ ക്യാമ്പുകളിലും തൊഴിലാളികളുടെ ഇടയിലും പത്രമെത്തിക്കും. അൽഹിലാൽ ലേബർ ക്യാമ്പിൽ നടന്ന ചടങ്ങിൽ ഗൾഫ് മാധ്യമം ബ്യൂറോ ചീഫ് ബിനീഷ് തോമസ് പത്രം കൈമാറി.
സർക്കുലേഷൻ ഇൻചാർജ് ലതീഫ് പറമ്പത്ത്, അൽ ഹിലാൽ കൺസ്ട്രക്ഷൻ സൂപ്പർവൈസർ ഒ.വി. ലാലു, വിജയൻ, എൻ.ബി. സന്തോഷ് കുമാർ, പി.പി. ലിജു, സന്തോഷ്, ഷഫീഖ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.