'കത്തെഴുത്ത് കൈയെഴുത്ത്' മത്സരം
text_fieldsമനാമ: മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റിന്റെ ആഭിമുഖ്യത്തിൽ 'കത്തെഴുത്ത് കൈയെഴുത്ത്' എന്ന ശീർഷകത്തിൽ അധ്യാപകർക്കായി ആഗോളതല കത്ത്-കൈയക്ഷര മത്സരം സംഘടിപ്പിക്കുന്നു. മലയാളം മിഷന്റെ ഇന്ത്യക്കുപുറത്തുള്ള ആദ്യ പഠനകേന്ദ്രമായ ബഹ്റൈൻ കേരളീയ സമാജത്തിൽ നവംബർ 10 മുതൽ 20 വരെ നടക്കുന്ന അന്താരാഷ്ട്ര പുസ്തക മേളയുടെ ഭാഗമായാണ് മത്സരം നടത്തുന്നത്.
'കത്തെഴുത്ത് കൈയെഴുത്ത്' മത്സരംമത്സരാർഥികൾ മലയാളം മിഷൻ അധ്യാപകരായിരിക്കണം. ലോകത്തിന്റെ ഏതു കോണിലുമുള്ള മലയാളം മിഷൻ അധ്യാപർക്ക് ഓൺലൈനായി മത്സരത്തിൽ പങ്കെടുക്കാമെന്ന് ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു. നവംബർ അഞ്ചിന് ബഹ്റൈൻ സമയം വൈകീട്ട് 5.30നാണ് മത്സരം. 10 മിനിറ്റ് മുമ്പ് നൽകുന്ന വിഷയത്തെ ആസ്പദമാക്കിയാണ് കത്ത് എഴുതേണ്ടത്. മികച്ച കത്തുകൾക്കും മികച്ച കൈയക്ഷരത്തിനും സമ്മാനങ്ങൾ നൽകും. ഒക്ടോബർ 30 ആണ് മത്സരത്തിൽ പങ്കെടുക്കുന്നതിന് പേരുനൽകാനുള്ള അവസാന തീയതി. മത്സരത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ബിജു എം. സതീഷ് (00973-36045442), രജിത അനി (00973-38044694) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.