എൽ.ഐ.സിക്ക് ഈ വർഷം ആദ്യപാദം എട്ട് മില്യൺ യു.എസ് ഡോളറിന്റെ അറ്റാദായം
text_fieldsമനാമ: എൽ.ഐ.സിക്ക് ഈ വർഷം ആദ്യപാദത്തിൽ എട്ട് മില്യൺ യു.എസ് ഡോളറിന്റെ അറ്റാദായം. ഈ പാദത്തിൽ കമ്പനിയുടെ മൊത്തം സമഗ്ര വരുമാനം 5.62 യു.എസ് ഡോളറായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ സമഗ്ര നഷ്ടം 17.5 മില്യൺ യു.എസ് ഡോളറായിരുന്നു. 2023ൽ കമ്പനി മൂന്ന് പുതിയ പ്രൊഡക്ടുകൾ പുറത്തിറക്കി. രണ്ടെണ്ണം (ULIP, ചൈൽഡ് പ്ലാൻ) യു.എ.ഇ വിപണിയിലും ഒരു പ്രോഡക്ട് (ULIP പ്ലാൻ) ബഹ്റൈൻ വിപണിയിലുമാണ് പുറത്തിറക്കിയത്. പുതിയ പദ്ധതികൾ ആകർഷകമായതിനാൽ 2023ൽ കമ്പനി വളർച്ച പ്രതീക്ഷിക്കുകയാണ്.
എൽ.ഐ.സി (ഇന്റർനാഷനൽ) ഡയറക്ടർ ബോർഡിന്റെ 134ാമത് യോഗം ബഹ്റൈനിൽ നടന്നു. എൽ.ഐ.സി ചെയർപേഴ്സനും എൽ.ഐ.സി (ഇന്റർനാഷനൽ) ഡെപ്യൂട്ടി ചെയർമാനുമായ സിദ്ധാർഥ മൊഹന്തി, ബോർഡിലെ മറ്റു ഡയറക്ടർമാർ എന്നിവർ വിഡിയോ കോൺഫറൻസിങ്ങിലൂടെ യോഗത്തിൽ പങ്കെടുത്തു.
2023 മാർച്ച് 31ന് അവസാനിക്കുന്ന ഒന്നാംപാദ കാലയളവിലെ ഓഡിറ്റ് ചെയ്യാത്ത സാമ്പത്തിക ഫലങ്ങൾ യോഗം അംഗീകരിച്ചു. ഈ കാലയളവിൽ കമ്പനിയുടെ പ്രീമിയം വരുമാനം 16.71 മില്യൺ ഡോളറായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 23.80 മില്യൺ ഡോളറായിരുന്നു. 2023ലെ ആദ്യ പാദത്തിൽ പോളിസി ഉടമകൾക്ക് ക്ലെയിം ആയി 45.79 മില്യൺ ഡോളർ നൽകി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 36.15 മില്യൺ ഡോളറായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.