ലൈഫ് ഓഫ് കെയർ മെഡിക്കൽ ക്യാമ്പ് നടത്തി
text_fieldsമനാമ: ലൈഫ് ഓഫ് കെയർ അസോസിയേഷനും അൽ റബീഹ് മെഡിക്കൽ സെന്റർ മനാമയും സഹകരിച്ചു നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽ ഇരുനൂറിൽപരം ആളുകൾ പങ്കെടുത്തു. ക്യാമ്പിൽ ടോട്ടൽ കൊളസ്ട്രോൾ, യൂറിക് ആസിഡ്, ബ്ലഡ് ഷുഗർ, SGPT, ബ്ലഡ് പ്രഷർ, BMI, Spo2, pulse rate, സൗജന്യ നേത്രപരിശോധന, ഗൈനക്കോളജി, പീഡിയാട്രിക്, ഫിസിയോതെറപ്പി, കൺസൽട്ടേഷൻ എന്നിവ സൗജന്യമായി ലഭ്യമായിരുന്നു.
പങ്കെടുത്ത എല്ലാവർക്കും പ്രിവിലേജ് കാർഡ് നൽകി. ക്യാമ്പ് കോഓഡിനേറ്റർ ഷക്കീല മുഹമ്മദ്, ശിവ അംബിക എന്നിവർ അൽ റബീഹ് ജനറൽ മാനേജർ ഷഫീലിൽനിന്ന് പ്രിവിലേജ് കാർഡ് ഏറ്റുവാങ്ങി. ഹസൽ ഫർഹാൻ (ബിസിനസ് ഡെവലപ്മെന്റ് മാനേജർ), ലബീബ് (അസി. മാനേജർ), അസ്കർ (പർച്ചേസ് മാനേജർ) എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.