ജീവിതശൈലീ രോഗങ്ങൾ: ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു
text_fieldsമനാമ: സാമൂഹിക ക്രമങ്ങളിലുള്ള മാറ്റങ്ങളാണ് ജീവിതശൈലീ രോഗങ്ങൾ വർധിക്കാൻ പ്രധാന കാരണമെന്ന് ഡോ. മുഹമ്മദ് അജ്മൽ അഭിപ്രായപ്പെട്ടു. വാട്സ്ആപ് കൂട്ടായ്മയായ കെ.എം.എസ്.ജി സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ പരിപാടിയിൽ 'ജീവിതശൈലീ രോഗങ്ങൾ - അറിയേണ്ടതും കരുതേണ്ടതും'എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷയങ്ങൾ അറിയാത്തതല്ല ജീവിതത്തിൽ നടപ്പാക്കാനുള്ള വിമുഖതയാണ് മലയാളികളുടെ പ്രശ്നം. രോഗങ്ങൾ വന്ന് ചികിത്സിക്കുന്നതിനപ്പുറം ശീലങ്ങൾ ആരോഗ്യകരമാക്കുകയാണ് അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈനിൽ നടന്ന പരിപാടി ജമാൽ നദ്വി ഇരിങ്ങൽ ഉദ്ഘാടനം ചെയ്തു. കേരളത്തിലെയും പ്രവാസലോകത്തെയും അകാല മരണങ്ങൾക്കു പിന്നിൽ ജീവിതശൈലീ രോഗങ്ങൾ പ്രധാന കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. അതിൽ ഹൃദയാഘാതം, പക്ഷാഘാതം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, പ്രമേഹം എന്നിവയാണ് മുന്നിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പങ്കെടുത്തവരുടെ ആരോഗ്യപ്രശ്നങ്ങൾ സംബന്ധിയായ വിവിധ ചോദ്യങ്ങൾക്ക് ഡോ. മുഹമ്മദ് അജ്മൽ മറുപടി പറഞ്ഞു. ബഹ്റൈൻ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ, ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലുള്ള കോഴിക്കോട് ജില്ലയിലെ ഇരിങ്ങൽ കോട്ടക്കൽ പ്രദേശത്തുള്ള നാട്ടുകാരും പ്രവാസികളും ചേർന്ന് രൂപം കൊടുത്ത ജീവകാരുണ്യ വാട്സ്ആപ് കൂട്ടായ്മയാണ് കുഞ്ഞാലി മരക്കാർ സൗഹൃദ ഗ്രൂപ്.നിസാർ തൗഫീഖ്, ഇസ്മയിൽ ടി.ടി, പി. ഷമീർ എന്നിവർ സംസാരിച്ചു. കെ.എം.എസ്.ജി. ചീഫ് കോഒാഡിനേറ്റർ അഷ്റഫ് മോയച്ചേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മജീദ് എപ്പറമ്പത്ത് സ്വാഗതവും യൂനുസ് പുനത്തിൽ നന്ദിയും പറഞ്ഞു. മുഹമ്മദലി ഖുർആനിൽനിന്നും അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.