റിട്ടയർമെന്റ് വിസ ലഭിക്കാൻ അർഹതയുണ്ടോ
text_fields? ഞാൻ ബഹ്റൈനിൽ കഴിഞ്ഞ 17 വർഷമായി ജോലി ചെയ്യുകയാണ്. അടുത്ത വർഷം റിട്ടയർ ചെയ്യണമെന്ന് വിചാരിക്കുന്നു. റിട്ടയർമെന്റിനുശേഷവും ഇവിടെ താമസിക്കണമെന്ന് ആഗ്രഹമുണ്ട്. എനിക്ക് റിട്ടയർമെന്റ് വിസ ലഭിക്കുമോ? അതിന് എന്തെല്ലാം രേഖകൾ സമർപ്പിക്കണം. ഗോൾഡൻ വിസ ലഭിക്കാനുള്ള അടിസ്ഥാന ശമ്പളം എനിക്കില്ല.
സന്തോഷ് കുമാർ
15 വർഷത്തിൽ കുറയാതെ ഏതെങ്കിലും ജി.സി.സി രാജ്യത്ത് ജോലി ചെയ്തശേഷം റിട്ടയർ ചെയ്യുന്ന ഒരാൾക്ക് ബഹ്റൈൻ റിട്ടയർമെന്റ് വിസ ലഭിക്കാൻ അർഹതയുണ്ട്. നല്ല സാമ്പത്തിക പശ്ചാത്തലം ഉണ്ടായിരിക്കണം. അതുപോലെ പ്രഫഷനൽ ജോലിയോ, മാനേജർ തലത്തിലെ ജോലിയോ ചെയ്തിരിക്കണം. പത്തുവർഷത്തെ വിസക്ക് 600 ദിനാർ ഫീസ് നൽകണം. അഞ്ചുവർഷത്തേക്ക് 400. രണ്ടു വർഷത്തേക്ക് 200. പ്രത്യേക ഇൻഷുറൻസ് എടുക്കണം. വിസക്ക് അപേക്ഷിക്കുമ്പോൾ താഴെ പറയുന്ന രേഖകൾ സമർപ്പിക്കണം.
ഇത്രയും രേഖകൾ ഓൺലൈനായി സമർപ്പിച്ചാൽ റിട്ടയർമെന്റ് വിസ ലഭിക്കും. മറ്റു രീതികളിലുള്ള വിസയും ലഭിക്കും. അതായത് പ്രോപ്പർട്ടി ഓണർ (കുറഞ്ഞത് 50,000 ദീനാറിന്റെ ഫ്ലാറ്റ്/വില്ല) ഇൻവെസ്റ്റർ വിസക്ക് കുറഞ്ഞത് ഒരു കമ്പനിയിൽ ലക്ഷം ദീനാറിന്റെ ഷെയർ സ്വന്തം പേരിൽ ഉണ്ടായിരിക്കണം. പ്രോപ്പർട്ടിയുടെ പേരിൽ വിസ ലഭിക്കണമെങ്കിൽ പ്രോപ്പർട്ടിയുടെ ടൈറ്റിൽ ഡീഡ് സമർപ്പിക്കണം. ഇൻവെസ്റ്റർ വിസ ലഭിക്കണമെങ്കിൽ സി.ആറിന്റെ കോപ്പി നൽകണം.
1. ആറുമാസത്തിൽ കൂടുതൽ കാലാവധിയുള്ള പാസ്പോർട്ട് കോപ്പി,
ഇന്ത്യൻ പാസ്പോർട്ടിന്റെ അവസാന പേജ്. ഫാമിലി വിവരങ്ങളുള്ള പേജുകൂടി നൽകണം.
2. ഐ.ഡി/സി.പി.ആറിന്റെ കോപ്പി
3. സി.ഐ.ഡി ക്ലിയറൻസ്- ഇത് ഒരു പ്രാവശ്യം നൽകിയാൽ മതി. പുതുക്കാൻ ആവശ്യമില്ല
4. വാടക കരാറിന്റെ പകർപ്പ്
5. തൊഴിലുടമ നൽകിയ വിരമിക്കൽ സർട്ടിഫിക്കറ്റ്
6. ആരോഗ്യ ഇൻഷുറൻസ് പോളിസിയുടെ പകർപ്പ്
7. 500 ദീനാറിൽ കൂടുതൽ മാസവരുമാനമുണ്ടെന്ന് തെളയിക്കുന്ന സർട്ടിഫിക്കറ്റ്
8. കുറഞ്ഞത് ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.