ലിനിക്കു വേണം കാരുണ്യമനസ്സുകളുടെ സഹായം
text_fieldsമനാമ: ഏറെ നാൾ ബഹ്റൈൻ പ്രവാസിയായിരുന്ന ലിനിക്ക് ഇപ്പോൾ വേണ്ടത് നമ്മുടെ സഹായമാണ്. അർബുദത്തിെൻറ പിടിയിൽ അകപ്പെട്ട ഇൗ യുവതിക്ക് ജീവിതത്തിലേക്കു തിരിച്ചുവരാൻ ഇൗ സഹായം അനിവാര്യമാണ്.കോഴിക്കോട് കുറ്റ്യാടി മരുതോങ്കര സ്വദേശിയായ ലിനി രണ്ടു വർഷം ബഹ്റൈനിൽ നഴ്സായി ജോലി ചെയ്തിരുന്നു. ഭർത്താവ് ബിജു ജോസഫും ബഹ്റൈനിൽ ഉണ്ടായിരുന്നു. റിഫയിലെ ഒരു ഫാബ്രിക്കേഷൻ സ്ഥാപനത്തിലായിരുന്നു അദ്ദേഹത്തിന് ജോലി. കഴിഞ്ഞ മാർച്ചിലാണ് ലിനിക്ക് ബഹ്റൈനിൽവെച്ച് വയറ്റിൽ മുഴ കണ്ടെത്തിയത്. തുടർന്ന് വിദഗ്ധ പരിേശാധനക്ക് നാട്ടിലേക്കു പോവുകയായിരുന്നു.
എം.വി.ആർ കാൻസർ സെൻററിൽ നടത്തിയ പരിശോധനയിലാണ് അർബുദമാണെന്ന് വ്യക്തമായത്. ചികിത്സക്ക് ഇതുവരെ 15 ലക്ഷത്തോളം രൂപ ചെലവായി. കീമോക്കു പകരം ഇറ്റലിയിൽനിന്ന് എത്തിക്കുന്ന മരുന്നാണ് ഉപയോഗിക്കുന്നത്.ഏഴു ദിവസത്തെ മരുന്നിന് 50,000 രൂപയാണ് വില.
മാസത്തിൽ ഒന്നിടവിട്ട ആഴ്ചകളിൽ ഇൗ മരുന്ന് കഴിക്കണം. ഒരു ലക്ഷം രൂപയാണ് ഇതിന് പ്രതിമാസം വേണ്ടത്. ഭാര്യയുടെ ചികിത്സക്കായി ബിജുവും ബഹ്റൈനിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽതന്നെയാണ്. വരുമാന മാർഗങ്ങൾ ഇല്ലാതായ ബിജുവിന് ഭാര്യയുടെ തുടർന്നുള്ള ചികിത്സക്കും മറ്റും പണം കണ്ടെത്തുക കടുത്ത വെല്ലുവിളിയാണ്. ബിജുവും ലിനിയും മൂന്നു മക്കളുമടങ്ങുന്ന ഇൗ കുടുംബത്തിെൻറ പ്രതീക്ഷ ഇനി സുമനസ്സുകളുടെ കൈത്താങ്ങാണ്.
ഇപ്പോൾ ദ്രാവകരൂപത്തിലാണ് ലിനിക്ക് ഭക്ഷണം നൽകുന്നത്. അടുത്തമാസം വീണ്ടുമൊരു സ്കാനിങ് നിശ്ചയിച്ചിട്ടുണ്ട്. അതിനുശേഷമാകും തുടർ ചികിത്സകളിലേക്ക് കടക്കുക. ബിജുവിെൻറ മൊബൈൽ നമ്പർ: 0091 9495643234. അക്കൗണ്ട് നമ്പർ: 67016905574, എസ്.ബി.െഎ, െഎ.എഫ്.എസ്.സി കോഡ്: SBIN0070638.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.