Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകുട്ടികളുടെ പ്രിയ...

കുട്ടികളുടെ പ്രിയ അധ്യാപിക ലിസി ടീച്ചർ നാട്ടിലേക്ക്​ മടങ്ങുന്നു

text_fields
bookmark_border
Teacher
cancel
camera_alt???? ????????
മനാമ: 22 വർഷമായി ഇബ്​നുൽ ഹൈഥം സ്​കൂളിൽ അധ്യാപികയായ ലിസി രാരിച്ചൻ ബഹ്​റൈനോട്​ വിട പറയുന്നു. ഇന്ത്യക്കാരും സ്വദേശികളും വിവിധ നാടുകളിൽ നിന്നുള്ളവരുമായ നിരവധി പേരുടെ പ്രിയപ്പെട്ട ഗണിത അധ്യാപികയാണ്​ ലിസി ടീച്ചർ. വിവാഹശേഷമാണ്​ ടീച്ചർ ബഹ്​റൈനിൽ എത്തുന്നത്​. ഇബ്​നുൽ ഹൈഥം സ്​കൂൾ പുരോഗതിയിലേക്ക്​ പിച്ചവെക്കുന്ന സമയത്താണ്​ അവിടെ ചേരുന്നത്​. സ്​കൂളിലെ ഭൂരിപക്ഷവും സാധാരണ കുടുംബങ്ങളിൽ നിന്നുള്ളവരാണ്​. അന്നും, ഇന്നും. അതുകൊണ്ട്​, സ്​കൂളിന്​ ശേഷം ട്യൂഷനൊന്നും പോകാനുള്ള സാമ്പത്തിക ശേഷി പലർക്കും ഉണ്ടാകില്ല. അധ്യാപകരുടെ പരിഗണനയും കഠിനാധ്വാനവുമാണ്​ കുട്ടികൾക്ക്​ എന്നും തുണയായിട്ടുള്ളത്​. ഇതിനായുള്ള പരിശ്രമങ്ങളിൽ ലിസി ടീച്ചർ എന്നും മുൻപന്തിയിലുണ്ടായിരുന്നു. 
   കുട്ടികളെ എന്നും ഇഷ്​ടമായിരുന്നെന്നും അത്​ സ്​കൂളിലെ അധ്യാപന ജീവിതത്തിന്​ കരുത്തായെന്നും ഇപ്പോൾ അസി. പ്രിൻസിപ്പലായ ടീച്ചർ പറഞ്ഞു. രണ്ടുപതിറ്റാണ്ടുകൊണ്ട്​, നാടിനേക്കാൾ ഇഷ്​ടമുള്ള സ്​ഥലമായി ബഹ്​റൈൻ മാറി. ഒരുപാട്​ അടുത്ത ബന്ധങ്ങളുണ്ടായി. എവിടെപ്പോയാലും പഠിപ്പിച്ച കുട്ടികളെ കാണാം. ഉന്നത നിലയിലെത്തിയ പലരുമുണ്ട്​. അവരെയെല്ലാം കാണുന്നത്​ വലിയ സന്തോഷമാണ്​. പഠിപ്പിച്ച പലരും ഇപ്പോഴും കാണാനായി വരും. പണ്ട്​ പഠനത്തിൽ ഉഴപ്പി നടന്നവർ പോലും വലിയ സ്​നേഹത്തോടെയാണ്​ കാണു​േമ്പാൾ പെരുമാറുക. കുട്ടികളുടെ മുഖത്ത്​ വിരിയുന്ന സ്​നേഹവും ആദരവും ഏതൊരു അധ്യാപക​നും ലഭിക്കുന്ന ബഹുമതി തന്നെയാണ്​. സ്​കൂളി​​െൻറ വളർച്ചയിൽ പങ്കാളിയാകാനും സാധിച്ചു. പല തവണ എക്​സിക്യൂട്ടിവ്​ കമ്മിറ്റി അംഗമായിരുന്നു. ഭർത്താവിന്​ ഇവിടെ ഷെറാട്ടൺ ഹോട്ടലിലായിരുന്നു ജോലി. അദ്ദേഹം കഴിഞ്ഞ വർഷം നാട്ടിലേക്ക്​ മടങ്ങി. എന്നിട്ടും ഒരു വർഷം കൂടി ഇവിടെ തുടർന്നത്​ സ്​കൂളിനോടുള്ള അടുപ്പം കൊണ്ടാണ്​. മികച്ച അധ്യാപകരും അവരുടെ ​െഎക്യവുമാണ്​ ഇബ്​നുൽ ഹൈഥം സ്​കൂളി​​െൻറ കരുത്ത്​ ^ടീച്ചർ പറഞ്ഞു.
    കുമിളി സ്വദേശിയായ ലിസി ടീച്ചർക്ക്​ രണ്ടു കുട്ടികളാണ്​. ഒരാൾ ചെന്നൈയിൽ എഞ്ചിനിയർ.മറ്റൊരാൾ സിവിൽ സർവീസ്​ പരീക്ഷക്കുള്ള തയാറെടുപ്പ്​ നടത്തുന്നു. ഇൗ മാസം ഒമ്പതിനാണ്​ ടീച്ചർ മടങ്ങുന്നത്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abroadgulf newsteacherreturn to homemalayalam news
News Summary - lisi teacher return to home from abroad
Next Story