കന്നുകാലി പ്രദർശന മേള ‘മാരാഇ 2024’: ടെൻഡർ ക്ഷണിച്ചു
text_fieldsമനാമ: ബഹ്റൈൻ ലൈവ് സ്റ്റോക്ക് ആൻഡ് അഗ്രികൾച്ചറൽ എക്സിബിഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കന്നുകാലി പ്രദർശന മേള (മാരാഇ 2024)ക്ക് മുനിസിപ്പാലിറ്റി, കൃഷി മന്ത്രാലയം ടെൻഡർ ക്ഷണിച്ചു.
ഉദ്ഘാടനച്ചടങ്ങ്, തത്സമയ മൃഗ പ്രദർശനം, കാർഷിക ഉൽപന്ന പ്രദർശനങ്ങൾ, താൽക്കാലിക സൗകര്യങ്ങളുടെ നിർമാണം എന്നിവ അടക്കം കാര്യങ്ങൾ നിർവഹിക്കാനാണ് കമ്പനികളിൽനിന്ന് ടെൻഡർ ക്ഷണിച്ചത്. രേഖകൾ നൽകുന്നതിൽ പരാജയപ്പെടുന്നവരെ അയോഗ്യരാക്കും. ടെൻഡർ ഡോക്യുമെന്റിൽ ലിസ്റ്റുചെയ്തിരിക്കുന്ന ഓരോ ഓപ്ഷനും പ്രത്യേക തുക ലേലം വിളിക്കുന്നവർ സമർപ്പിക്കണം.
കന്നുകാലി സമ്പത്ത് വർധിപ്പിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഗവൺമെന്റ് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഭക്ഷ്യസുരക്ഷ കൈവരിക്കുന്നത് ദേശീയ സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കും.
അതിനായി കന്നുകാലി-കാർഷിക മേഖലകളുടെ സംഭാവന വർധിപ്പിക്കാൻ നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. മികച്ച കന്നുകാലി, പക്ഷി ഇനങ്ങളുടെ പ്രദർശനമുണ്ടാകും. അനുഭവങ്ങൾ കൈമാറുന്നതിനൊപ്പം വിപണനത്തിനും അവസരമുണ്ട്. അറേബ്യൻ നായ്ക്കൾ (സലൂക്കി), കുതിരകൾ, ഒട്ടകം, പ്രാവുകൾ, കന്നുകാലികൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.