മുഹറഖിൽ എൽ.എം.ആർ.എ പരിശോധന
text_fieldsമനാമ: അനധികൃതമായി ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) മുഹറഖ് ഗവർണറേറ്റിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി.
നാഷനാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റെസിഡന്റ്സ് അഫയേഴ്സ് (എൻ.പി.ആർ.എ), മുഹറഖ് പൊലീസ് ഡയറക്ടറേറ്റ് എന്നിവയുമായി സഹകരിച്ചായിരുന്നു പരിശോധന. എൽ.എം.ആർ.എ നിയമം ലംഘിച്ച ചിലരെ പരിശോധനയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. നിയമനടപടികൾക്കായി കേസ് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെ കണ്ടെത്താൻ പരിശോധന ശക്തമാക്കുമെന്നും നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 17506055 എന്ന കാൾസെന്റർ വഴിയോ എൽ.എം.ആർ.എ വെബ്സൈറ്റ് മുഖേനയോ അറിയാക്കാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.