മനുഷ്യക്കടത്തിനെതിരെ കർശന നിലപാട് തുടരും -എൽ.എം.ആർ.എ
text_fieldsമനാമ: മനുഷ്യക്കടത്തിനെതിരെ കർശന നിലപാട് തുടരുമെന്ന് എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടീവും മനുഷ്യക്കടത്ത് വിരുദ്ധ ദേശീയ കമ്മിറ്റി ചെയര്‍മാനുമായ ഇസാമ ബിന്‍ അബ്ദുല്ല അല്‍ അബ്സി വ്യക്തമാക്കി. മനുഷ്യക്കടത്തിന് എതിരായി ജുഡീഷ്യൻ ആൻറ് ലീഗൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള തലത്തിൽ മനുഷ്യക്കടത്തിനെതിരെ ശക്തമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ബഹ്ൈറനും ഇൗ രംഗത്ത് കർശനമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും മനുഷ്യക്കടത്തിന് എതിരെ നിയമനടപടികൾ ശക്തമാക്കിയതിനാൽ യു.എൻ തലത്തിൽ ബഹ്ൈറന്‍ അഭിനന്ദനം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
മനുഷ്യക്കടത്തിനെതിരെ കൂടുതൽ നയസമീപനങ്ങൾ സ്വീകരിക്കുന്നതിെൻറ ഭാഗമായി
മനുഷ്യക്കടത്ത് വിരുദ്ധ പരിശീലന റീജിയണല്‍ കേന്ദ്രം ഈ വര്‍ഷാവസാനത്തോടെ സഹ്ലയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും എല്‍.എം.ആര്‍.എ ചീഫ് എക്സിക്യൂട്ടീവ് വ്യക്തമാക്കി. മനുഷ്യക്കടത്ത് തടയുന്നതിന് ബഹ്റൈന്‍ സ്വീകരിച്ച നടപടികള്‍ക്കും പദ്ധതികള്‍ക്കും സ്വീകാര്യത ലഭിച്ചതിെൻറ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം. കേന്ദ്രം സ്ഥാപിക്കുന്നതും പ്രവര്‍ത്തന സജ്ജമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് യു.എന്‍ മനുഷ്യക്കടത്ത്-ലഹരി വിരുദ്ധ ഓഫീസ് ഡയറക്ടര്‍ ഒക്ടോബര്‍ ആദ്യ വാരത്തില്‍ ബഹ്റൈന്‍ സന്ദര്‍ശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യക്കടത്ത് ഇരകള്‍ക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം ആരംഭിച്ച അഭയ കേന്ദ്രത്തിൽ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് 33 കേസുകളാണുണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.