താമസ നിയമലംഘനം നടത്തിയ 118 പേരെ നാടുകടത്തിയതായി എൽ.എം.ആർ.എ
text_fieldsമനാമ: ബഹ്റൈനിൽ താമസ നിയമലംഘനങ്ങൾ നടത്തിയ 118 പേരെ നാടുകടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ). കൂടാതെ ഫെബ്രുവരി 16 മുതൽ 22 വരെ നടത്തിയ 983 പരിശോധനകളിൽ 30 നിയമലംഘകരെ പിടികൂടിയതായും എൽ.എം.ആർ.എ അറിയിച്ചു. പരിശോധനകൾ അധികവും തലസ്ഥാന ഗവർണറേറ്റിലാണ് നടത്തിയത്.
നാഷനാലിറ്റി, പാസ്പോർട്സ് ആൻഡ് റസിഡൻസ് അഫയേഴ്സ്, അതത് ഗവർണറേറ്റിലെ പൊലീസ് ഡയറക്ടറേറ്റ്, സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ്, എണ്ണ, പരിസ്ഥിതി മന്ത്രാലയം, സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റ് എന്നിവയുമായി ഏകോപ്പിച്ച് 16 സംയുക്ത കാമ്പയിനുകളും സംഘടിപ്പിച്ചു. കഴിഞ്ഞ വർഷം 62,814 പരിശോധനകളും 961 സംയുക്ത കാമ്പയിനുകളും നടത്തിയിരുന്നു. നിയമ ലംഘനം നടത്തിയതായി കണ്ടെത്തിയ 7853 പ്രവാസികളെ നാടുകടത്തുകയും ചെയ്തിരുന്നു.
രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ സർക്കാർ തലത്തിൽ അന്വേഷണങ്ങളും പരിശോധനകളും തുടരുമെന്ന് അതോറിറ്റി അറിയിച്ചു. രാജ്യത്ത് ജോലി ചെയ്യുന്നവർ തൊഴിൽ നിയമങ്ങളും താമസനിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് എൽ.എം.ആർ.എ പരിശോധന നടത്തുന്നത്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ www.Imra.gov.bh എന്ന വെബ്സൈറ്റിലോ 17506055 എന്ന നമ്പറിൽ വിളിച്ചോ സർക്കാറിന്റെ നിർദേശങ്ങളുടെയും പരാതികളുടെയും സംവിധാനമായ തവാസുൽ വഴിയോ റിപ്പോർട്ട് ചെയ്യാൻ ജനങ്ങളോട് അഭ്യർഥിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.