മുഹറഖിലും മനാമയിലും എൽ.എം.ആർ.എ പരിശോധന: നിയമ ലംഘകർ പിടിയിൽ
text_fieldsമനാമ: മുഹറഖ്, കാപിറ്റൽ ഗവർണറേറ്റ് പരിധികളിൽ നടത്തിയ എൽ.എം.ആർ.എ പരിശോധനയിൽ ഏതാനും നിയമ ലംഘകർ പിടിയിലായതായി അധികൃതർ അറിയിച്ചു. നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്റ്സ് അഫയേഴ്സ് അതോറിറ്റി, പൊലീസ് ഡയറക്ടറേറ്റുകൾ എന്നിവയുടെ സഹകരണത്തോടെ വിവിധ വാണിജ്യ സ്ഥാപനങ്ങളിലും വിദേശ തൊഴിലാളികൾ ഒരുമിച്ചു കൂടുന്ന സ്ഥലങ്ങളിലുമാണ് പരിശോധന നടത്തിയത്.
തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ചവരാണ് പിടിയിലായവർ. ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി റിമാൻഡ് ചെയ്തിരിക്കുകയാണ്. നിയമവിരുദ്ധ വിദേശ തൊഴിലാളികളുടെ സാന്നിധ്യം ഇല്ലാതാക്കുന്നതിന് പൊതുജനങ്ങളുടെ ഭാഗത്തുനിന്നുമുള്ള പിന്തുണ എൽ.എം.ആർ.എ അഭ്യർഥിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ എൽ.എം.ആർ.എ കോൾ സെന്ററിന്റെ 17506055 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.