എൽ.എം.ആർ.എ പരിശോധന ഊർജിതമാക്കി
text_fieldsമനാമ: തൊഴിൽ വിപണിയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) പരിശോധന ഊർജിതമാക്കി. ക്യാപിറ്റൽ ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനും ഫോറൻസിക് എവിഡൻസും ചേർന്ന് രണ്ടു സംയുക്ത പരിശോധനകൾ നടത്തി. ആഭ്യന്തര മന്ത്രാലയത്തിലെ സെന്റൻസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായി ചേർന്നും ക്യാപിറ്റൽ ഗവർണറേറ്റിൽ പരിശോധന നടത്തി.
ലേബർ മാർക്കറ്റ്, റെസിഡൻസി നിയമങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങൾ കണ്ടെത്തുകയും കേസുകൾ നിയമനടപടികൾക്കായി റഫർ ചെയ്യുകയും ചെയ്തു. ദേശീയത, പാസ്പോർട്ട് ആൻഡ് റെസിഡന്റ്സ് അഫയേഴ്സുമായി ചേർന്ന് നോർത്തേൺ ഗവർണറേറ്റിലും പരിശോധന നടന്നു.
നോർത്ത് ഏരിയ മുനിസിപ്പാലിറ്റിയുടെയും ഗവർണറേറ്റിലെ പൊലീസ് ഡയറക്ടറേറ്റിന്റെയും സഹകരണത്തോടെയും പരിശോധന നടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു. നിയമലംഘനങ്ങൾ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.lmra.gov.bhൽ റിപ്പോർട്ട് ചെയ്യാം. അതോറിറ്റിയുടെ കാൾ സെന്റർ 17506055ലേക്ക് വിളിച്ചും നിയമലംഘനങ്ങൾ അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.