Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​ൽ.​എം.​ആ​ർ.​എ...

എ​ൽ.​എം.​ആ​ർ.​എ പ​രി​ശോ​ധ​ന; നി​യ​മം ലം​ഘി​ച്ച 150 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ നാ​ടു​ക​ട​ത്തി

text_fields
bookmark_border
LMRA Inspection
cancel

മ​നാ​മ:​ ​തൊ​ഴി​ൽ, താ​മ​സ വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 150 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ നാ​ടു​ക​ട​ത്തി​യ​താ​യി എ​ൽ.​എം.​ആ​ർ.​എ അ​റി​യി​ച്ചു. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി ആ​ഗ​സ്റ്റ് 25 മു​ത​ൽ 31 വ​രെ 1,820 തൊ​ഴി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. താ​മ​സ വി​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 48 പേ​രെ പി​ടി​കൂ​ടു​ക​യും ചെ​യ്​​തു.

12 സം​യു​ക്ത പ​രി​ശോ​ധ​നാ കാ​മ്പ​യി​നു​ക​ൾ​ക്ക് പു​റ​മെ, ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ ഏ​ഴ് കാ​മ്പ​യി​നു​ക​ൾ ന​ട​ന്നു. മു​ഹ​റ​ഖ് ഗ​വ​ർ​ണ​റേ​റ്റി​ൽ ഒ​ന്ന്, നോ​ർ​ത്തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ൽ മൂ​ന്ന് , സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ൽ ഒ​ന്ന് എ​ന്നി​ങ്ങ​നെ പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ൾ ന​ട​ത്തി.

ദേ​ശീ​യ​ത, പാ​സ്‌​പോ​ർ​ട്ട്, റെ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്‌​സ്, ഗ​വ​ർ​ണ​റേ​റ്റി​ന്റെ ബ​ന്ധ​പ്പെ​ട്ട പൊ​ലീ​സ് ഡ​യ​റ​ക്‌​ട​റേ​റ്റ് , ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് വെ​ർ​ഡി​ക്ട് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ആ​ൻ​ഡ് ആ​ൾ​ട്ട​ർ​നേ​റ്റി​വ് സെ​ന്റ​ൻ​സി​ങ് , ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് സി​വി​ൽ ഡി​ഫ​ൻ​സ്, വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യം,

ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ അ​തോ​റി​റ്റി, ഇ​ല​ക്‌​ട്രി​സി​റ്റി ആ​ൻ​ഡ് വാ​ട്ട​ർ അ​തോ​റി​റ്റി, നോ​ർ​ത്തേ​ൺ ഏ​രി​യ മു​നി​സി​പ്പാ​ലി​റ്റി, നോ​ർ​ത്തേ​ൺ ഏ​രി​യ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ എ​ന്നീ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ കാ​മ്പ​യി​നി​ൽ പ​​ങ്കെ​ടു​ത്തു.

നി​യ​മ ലം​ഘ​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ടാ​തി​രി​ക്കു​ന്ന​തി​ന്​ വി​വി​ധ തൊ​ഴി​ലി​ട​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കു​​മെ​ന്നും എ​ൽ.​എം.​ആ​ർ.​എ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EmployeesLMRABahrain NewsRule Violations
News Summary - LMRA inspection- 150 foreign employees who violated the law were deported
Next Story