എൽ.എം.ആർ.എ പരിശോധന: കഴിഞ്ഞയാഴ്ച 175 അനധികൃത താമസക്കാരെ നാടുകടത്തി
text_fieldsമനാമ: മേയ് 12നും 18നും ഇടയിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം. ആർ.എ) നടത്തിയ പരിശോധനകളിൽ മൊത്തം 175 അനധികൃത താമസക്കാരെ കണ്ടെത്തി.
ഇവരെ നാടുകടത്തിയിട്ടുണ്ട്. ഈ കാലയളവിൽ, 1,512 പരിശോധനകളാണ് നടത്തിയത്. 11 സംയുക്ത കാമ്പെയിനുകളും നടത്തി.
ഇതിൽ ഏഴെണ്ണം ക്യാപിറ്റൽ ഗവർണറേറ്റിലും രണ്ടെണ്ണം നോർത്തേൺ ഗവർണറേറ്റിലും ഓരോന്ന് വീതം സതേൺ, മുഹറഖ് ഗവർണറേറ്റുകളിലും നടന്നു. പാസ്പോർട്ട്, റസിഡൻസ് അഫയേഴ്സ്, അതത് പോലീസ് ഡയറക്ടറേറ്റുകൾ എന്നിവയുമായി സഹകരിച്ചായിരുന്നു സംയുക്ത പരിശോധനകൾ.ഈ വർഷം ഇതുവരെ എൽ.എം. ആർ.എ 16,279 പരിശോധനകളും 230 സംയുക്ത കാമ്പെയിനുകളും നടത്തി. 1,323 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യുകയും 2,156 നിയമവിരുദ്ധ തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു.
സംയുക്ത കാമ്പെയിനുകളിൽ ഭൂരിഭാഗവും (98) ക്യാപിറ്റൽ ഗവർണറേറ്റിലായിരുന്നു. സതേൺ (47), നോർത്തേൺ (43), മുഹറഖ് (42) എന്നിങ്ങനെ മറ്റ് ഗവർണറേറ്റുകളിലും പരിശോധന നടത്തി.
ഈ വർഷം ഇതുവരെ ഏറ്റവും കൂടുതൽ പരിശോധന നടന്നത് ജനുവരിയിലാണ്. 5,344 പരിശോധനകളാണ് നടന്നത്. 530 നിയമലംഘനങ്ങൾ കണ്ടെത്തുകയും 679 പേരെ നാടുകടത്തുകയും ചെയ്തു. ഫെബ്രുവരിയിൽ, 2,601 പരിശോധനകളും 45 സംയുക്ത കാമ്പെയിനുകളും നടത്തി. 187 നിയമലംഘനങ്ങൾ കണ്ടെത്തി. 352 പേരെ നാടുകടത്തി. മാർച്ചിൽ ആകെ 2,547 പരിശോധനകളും 48 സംയുക്ത കാമ്പെയിനുകളും നടത്തി.
276 ലംഘനങ്ങൾ കണ്ടെത്തുകയും 316 പേരെ നാടുകടത്തുകയും ചെയ്തു. ഏപ്രിലിൽ, 2,771 പരിശോധനകളും 29 കാമ്പെയിനുകളും നടത്തി.
261 നിയമലംഘനങ്ങൾ കണ്ടെത്തുകയും 431 പേരെ നാടുകടത്തുകയും ചെയ്തു. മെയ് മാസത്തിൽ ഇതുവരെ മൊത്തം 3,016 പരിശോധനകളും 26 സംയുക്ത പരിശോധന കാമ്പെയിനുകളും നടത്തി. 69 നിയമലംഘനങ്ങൾ കണ്ടെത്തിയപ്പോൾ 375 നാടുകടത്തലുകളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.