മുഹറഖിൽ എൽ.എം.ആർ.എ പരിശോധന
text_fieldsമനാമ: അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) മുഹറഖ് ഗവർണറേറ്റ് പരിധിയിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നാഷനാലിറ്റി, പാസ്പോർട്സ് ആൻഡ് റെസിഡന്റ്സ് അഫയേഴ്സ്, മുഹറഖ് പൊലീസ് ഡയറക്ടറേറ്റ് എന്നിവയുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്.
എൽ.എം.ആർ.എ, എമിഗ്രേഷൻ നിയമങ്ങളുടെ ലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 17506055 എന്ന എൽ.എം.ആർ.എ കാൾ സെന്റർ നമ്പറിൽ അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.