നിയമലംഘനം തടയാൻ എൽ.എം.ആർ.എ പരിശോധന ശക്തം
text_fieldsമനാമ: തൊഴിൽരംഗത്തെ അനധികൃത നടപടികൾ തടയുന്നതിന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) നോർത്തേൺ ഗവർണറേറ്റ് പരിധിയിലെ വിവിധ തൊഴിലിടങ്ങളിൽ പരിശോധന നടത്തി.
ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നാഷനാലിറ്റി, പാസ്പോർട്സ് ആൻഡ് റെസിഡന്റ്സ് അഫയേഴ്സുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്.എൽ.എം.ആർ.എ, എമിഗ്രേഷൻ നിയമങ്ങളുടെ ലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി.
ഇവർക്കെതിരെ നിയമനടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
അനധികൃത തൊഴിൽരീതികൾ ഇല്ലാതാക്കി രാജ്യത്തെ തൊഴിലന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് എൽ.എം.ആർ.എയും ആഭ്യന്തര മന്ത്രാലയവും നടത്തുന്ന പരിശ്രമങ്ങളുടെ ഭാഗമായാണ് പരിശോധന നടത്തിയത്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 17506055 എന്ന എൽ.എം.ആർ.എ കാൾ സെന്റർ നമ്പറിൽ അറിയിക്കണമെന്ന് അധികൃതർ
പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കാപിറ്റൽ ഗവർണറേറ്റ് പരിധിയിലെ വിവിധ സ്ഥലങ്ങളിലും എൽ.എം.ആർ.എ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.