എൽ.എം.ആർ.എ നിയമങ്ങൾ: ഐ.സി.ആർ.എഫ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
text_fieldsമനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ)യുമായി സഹകരിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഇന്ത്യൻ ക്ലബിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയും എൽ.എം.ആർ.എ പരാതി പരിഹാര വിഭാഗം ഡയറക്ടർ ഷെറീൻ ഖലീൽ അൽ സാതി വിശിഷ്ടാതിഥിയുമായിരുന്നു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ എൽ.എം.ആർ.എ പ്രതിജ്ഞാബദ്ധമാണെന്ന് ഷെറീൻ പറഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓഫിസിൽ 995 എന്ന നമ്പറിൽ വിളിച്ച് ഏതുസമയത്തും പരാതികൾ നൽകാവുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു. സദസ്സിൽനിന്നുയർന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല, എൽ.എം.ആർ.എ സീനിയർ പബ്ലിക് റിലേഷൻസ് സ്പെഷലിസ്റ്റ് സിദ്ദിഖ ഖദം, സൈനബ്, ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, വൈസ് ചെയർമാൻ അഡ്വ. വി.കെ തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ഉപദേഷ്ടാക്കളായ അരുൾദാസ് തോമസ്, ഭഗ്വാൻ അസർപോട്ട, അംഗങ്ങളായ സുബൈർ കണ്ണൂർ, സുരേഷ് ബാബു, കെ.ടി. സലീം, മുരളീകൃഷ്ണൻ, ജവാദ് പാഷ, ക്ലിഫോർഡ് കൊറിയ, സിറാജ്, നാസർ മഞ്ചേരി, പങ്കജ് മാലിക്, സുനിൽ കുമാർ, ശിവകുമാർ, സുധീർ തിരുനിലത്ത്, രാജീവൻ, ഹരി, നൗഷാദ്, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാൻ, വൈസ് പ്രസിഡന്റ് സാനി പോൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.