'ലോകകേരളം ഓൺലൈൻ പോർട്ടൽ’ രജിസ്ട്രേഷൻ കാമ്പയിൻ ഉദ്ഘാടനം ചെയ്തു
text_fields‘ലോകകേരളം ഓൺലൈൻ പോർട്ടൽ’ രജിസ്ട്രേഷൻ കാമ്പയിൻ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തവർ
മനാമ: ലോകകേരളം ഓൺലൈൻ പോർട്ടൽ രജിസ്ട്രേഷൻ ബഹ്റൈൻ കാമ്പയിൻ ഉദ്ഘാടനം ബഹ്റൈനിലെ വിവിധ സംഘടന പ്രതിനിധികളുടെ സാന്നിധ്യത്തിൽ ലോകകേരള സഭ അംഗവും കേരളീയ സമാജം പ്രസിഡന്റുമായ പി.വി. രാധാകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. ലോകമെമ്പാടുമുള്ള കേരളീയ പ്രവാസികളെ ഒരു കുടക്കീഴില് ഒരുമിപ്പിക്കാനും പ്രവാസി കേരളീയര്‍ക്ക് ആശയ കൈമാറ്റത്തിനും പ്രഫഷനൽ കൂട്ടായ്മകള്‍ക്കും ബിസിനസ്, തൊഴിലവസരങ്ങൾ കണ്ടെത്താനും, സാംസ്കാരിക കൈമാറ്റങ്ങള്‍ക്കും രൂപകൽപന ചെയ്തിരിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് ലോകകേരളം ഓൺലൈൻ പോർട്ടൽ. നോർക്ക റൂട്ട്സ് സി.ഇ.ഒ അജിത് കൊളശ്ശേരി, ലോക കേരളസഭ കോഓഡിനേറ്റർ അഖിൽ സി.എസ്, അഭിജിത് വി.ജി എന്നിവർ ഓൺലൈനായും പങ്കെടുത്തു. ബഹ്റൈൻ കേരളീയ സമാജം ബാബുരാജ് ഹാളിൽ വെച്ച് സംഘടിപ്പിക്കപ്പെട്ട പരിപാടിക്ക് ലോകകേരള സഭാംഗങ്ങളായ സി.വി നാരായണൻ അധ്യക്ഷത വഹിക്കുകയും സുബൈർ കണ്ണൂർ സ്വാഗതം ആശംസിക്കുകയും ഷാജി മൂതല നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
കെ സ്മാർട്ട് ഉൾപ്പെടെയുള്ള സർക്കാറിന്റെ ഡിജിറ്റൽ സർവിസുകൾ, കലാമണ്ഡലത്തിന്റെ ഹ്രസ്വകാല ഓൺലൈൻ കോഴ്സുകൾ, ശ്രീനാരായണ ഓപൺ സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ, കൗൺസലിങ് സേവനങ്ങൾ, ആയുഷ് വഴിയുള്ള ആയുർവേദ കൺസൾട്ടേഷൻ സർവിസ് തുടങ്ങി നിരവധി സേവനങ്ങൾ പ്രവാസികൾക്കായി സർക്കാർ തലത്തിൽ തുടങ്ങുന്ന ലോകത്തിലെത്തന്നെ ആദ്യ പോർട്ടലായ ലോകകേരളം ഓൺലൈൻ പോർട്ടൽ വഴി ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായി നോർക്ക സി.ഇ.ഒ അറിയിച്ചു. ഒപ്പം സോഷ്യൽ നെറ്റ് വർക്കിങ്, ജോലി ബിസിനസ് അവസരങ്ങൾ, സാംസ്കാരിക കൈമാറ്റത്തിനും പ്രദർശനത്തിനുമുള്ള ഒരു ഇടമാക്കി മാറ്റുക തുടങ്ങിയ ഉദ്ദേശ്യ ലക്ഷ്യങ്ങളും ഈ പോർട്ടൽ മുന്നോട്ടുവെക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകകേരള സഭ സാങ്കേതിക വിഭാഗം പ്രതിനിധി അഭിജിത് വി.ജി പോർട്ടലിന്റെ വിശദമായ അവതരണം നടത്തി രജിസ്ട്രേഷൻ പ്രക്രിയകൾ വിവരിച്ചു. വ്യക്തികൾക്കും സംഘടനകൾക്കും പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും.
തുടർന്ന് നടന്ന ചർച്ചയിൽ പി.വി രാധാകൃഷ്ണ പിള്ള, പി. ശ്രീജിത്ത്, എ.പി ഫൈസൽ, കെ.ടി സലിം, ബിനു കുന്നന്താനം, എൻ.വി ലിവിൻ കുമാർ, മിജോഷ് മൊറാഴ, എ.കെ സുഹൈൽ, ബദറുദ്ദീൻ പൂവാർ, അഷ്റഫ് സി.എച്ച്, ഷബീർ മാഹി, ഷിബു പത്തനംത്തിട്ട, മുഹമ്മദ് കോയിവിള എന്നിവർ സംസാരിച്ചു. ലോകകേരള സഭ സെക്രട്ടേറിയറ്റ് ഉയർന്നുവന്ന ചോദ്യങ്ങൾക്ക് മറുപടി നൽകി. രജിസ്ട്രേഷൻ പ്രക്രിയകളിൽ പൂർണ പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് സംഘടന പ്രതിനിധികൾ അറിയിച്ചു.
ബഹ്റൈനിലെ അമ്പതോളം സംഘടന പ്രതിനിധികൾ പങ്കെടുത്ത പരിപാടിക്ക് ലോക കേരള സഭ അംഗങ്ങളായ സി.വി നാരായണൻ, പി.വി രാധാകൃഷ്ണ പിള്ള, സുബൈർ കണ്ണൂർ, പി. ശ്രീജിത്ത്, ഷാജി മൂതല, ജേക്കബ് മാത്യു എന്നിവർ നേതൃത്വം നൽകുകയും എൻ.വി ലിവിൻ കുമാർ ഏകോപനം നിർവഹിക്കുകയും ചെയ്തു. ബഹ്റൈനിലെ മുഴുവൻ പ്രവാസി മലയാളികളും www.lokakeralamonline.kerala.gov.in എന്ന ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് സാമൂഹിക സംഘടന പ്രതിനിധികൾ അഭ്യർഥിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.