തൊഴിലാളി തൊഴിൽ കരാർ റദ്ദുചെയ്താൽ തൊഴിലുടമ നഷ്ടപരിഹാരം നൽകേണ്ടിവരുേമാ
text_fields?കാലാവധി കഴിയുന്നതിനുമുേമ്പ തൊഴിലാളി തൊഴിൽ കരാർ റദ്ദുചെയ്താൽ തൊഴിലുടമക്ക് നഷ്ടപരിഹാരം നൽകേണ്ടിവരുേമാ
- വായനക്കാരൻ
•തൊഴിൽ നിയമപ്രകാരം താഴെപറയുന്ന ഏതെങ്കിലും സാഹചര്യത്തിലാണ് തൊഴിലാളി തൊഴിൽകരാർ റദ്ദുെചയ്യുന്നതെങ്കിൽ െതാഴിലുടമക്ക് നഷ്ടപരിഹാരം അവകാശപ്പെടാൻ അർഹതയുണ്ട്. നഷ്ടപരിഹാരം ലഭിക്കാൻ കോടതിയിൽ കേസ് നൽകണം. എത്ര നഷ്ടപരിഹാരം നൽകണമെന്ന് തീരുമാനിക്കുന്നത് കോടതിയാണ്.
1. തൊഴിലാളി ചെയ്യുന്ന ജോലിക്ക് മറ്റൊരാളെ ലഭിക്കാൻ ഒരു രീതിയിലും സാധിക്കാത്ത സമയത്താണ് തൊഴിലാളി കരാർ റദ്ദുചെയ്യുന്നതെങ്കിൽ.
2. തൊഴിലുടമക്ക് നഷ്ടം വരണമെന്നുള്ള ഉദ്ദേശ്യത്തോടെയാണ് തൊഴിൽകരാർ റദ്ദുചെയ്യുന്നതെങ്കിൽ.
3. തൊഴിൽകരാർ റദ്ദുചെയ്താൽ തൊഴിലുടമക്ക് ഭീമമായ നഷ്ടം സംഭവിക്കുമെങ്കിൽ.
തൊഴിൽകരാർ പ്രകാരമോ തൊഴിൽ നിയമപ്രകാരമോ നോട്ടീസ് നൽകിയാണ് കരാർ റദ്ദുചെയ്യുന്നതെങ്കിൽ തൊഴിലുടമക്ക് നഷ്ടപരിഹാരം ലഭിക്കാൻ അല്ലെങ്കിൽ അവകാശപ്പെടാൻ അർഹതയില്ല. വേറെ നിലവിലുള്ള ഏതെങ്കിലും നിയമപ്രകാരം നഷ്ടപരിഹാരം ലഭിക്കാൻ തൊഴിലുടമക്ക് അർഹതയുണ്ടെങ്കിൽ അതിന് പുറമെയാണ് െതാഴിൽനിയമത്തിൽ പറയുന്ന നഷ്ടപരിഹാരം.
? വീടുകളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് തൊഴിൽനിയമം ബാധകമാണോ. അതുപ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കുമോ
- വായനക്കാരൻ
•വീടുകളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് തൊഴിൽനിയമം ബാധകമാണ്. തൊഴിൽനിയമത്തിൽ പറയുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കാൻ അർഹതയുമുണ്ട്. അതായത് വാർഷിക അവധി, പിരിഞ്ഞുപോകുേമ്പാൾ ലഭിക്കുന്ന ആനുകൂല്യം (ലീവിങ് ഇൻഡംനിറ്റി) എന്നിവ. അവരെ നിയമത്തിലെ ചില വ്യവസ്ഥകളിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് തൊഴിൽസമയം. അവർക്ക് തൊഴിൽകരാർ ഉണ്ടായിരിക്കണം. തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ അവർക്കും തൊഴിൽ മന്ത്രാലയത്തെയോ കോടതിയെയോ സമീപിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.