വിമാനത്താവളത്തിൽ ലഗേജ് നഷ്ടപ്പെട്ടു; മൂന്നു ദിവസമായിട്ടും മറുപടിയില്ലാതെ വിമാനക്കമ്പനി
text_fieldsമനാമ: കൊച്ചിയിൽനിന്ന് ബഹ്റൈനിലേക്ക് വന്ന യാത്രക്കാരന്റെ ലഗേജ് വിമാനത്താവളത്തിൽ നഷ്ടപ്പെട്ടു. ഈ മാസം രണ്ടിന് ഇൻഡിഗോ വിമാനത്തിലെത്തിയയാളുടെ ലഗേജാണ് കാണാതായത്. പരാതി നൽകിയിട്ടും ഇൻഡിഗോ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയൊന്നുമില്ലെന്ന് യാത്രക്കാരൻ പറയുന്നു. രേഖകളും അവശ്യ സാധനങ്ങളുമടങ്ങുന്നതാണ് ലഗേജ്.
വിമാനത്താവളത്തിൽ ലഗേജ് കലക്ട് ചെയ്യുന്നിടത്ത് കാത്തുനിന്നിട്ടും തന്റെ ലഗേജ് മാത്രം ലഭിച്ചില്ലെന്ന് യാത്രക്കാരൻ പറയുന്നു. വിമാനക്കമ്പനിക്ക് പരാതി നൽകിയപ്പോൾ കൊച്ചിയിൽനിന്ന് ലഗേജ് കയറ്റി വിട്ടിരുന്നുവെന്ന് മാത്രമാണ് പറയുന്നത്. വിമാനത്താവള അധികൃതർക്ക് പരാതി നൽകി കാത്തിരിക്കുകയാണ് യാത്രക്കാരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.