ലൗ ദ ഖുർആൻ ക്ലബ് മത്സര വിജയികളെ പ്രഖ്യാപിച്ചു
text_fieldsമനാമ: ലൗ ദ ഖുർആൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്റർ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഖുർആൻ മനഃപാഠ മത്സരവിജയികളെ പ്രഖ്യാപിച്ചു. അൽ ഫുർഖാൻ മദ്റസയിലെ ഇഫ്ഫ ഇമാൻ അബ്ദുൽ ഹമീദ് ഒന്നാം സ്ഥാനം നേടി. ശൈഖ ഹെസ്സ സെന്റർ റഫ ഇസ്ലാമിക് മദ്റസയിലെ വിദ്യാർഥികളായ മുഹമ്മദ് റാഷിദ് റിമാസ് രണ്ടാം സ്ഥാനവും മറിയം ഷസ സത്താർ മൂന്നാം സ്ഥാനവും നേടി.
റമദാനിൽ നാല് ഗ്രൂപ്പുകളിലായി ഖുർആൻ അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന പഠന പരിശീലന പരിപാടികൾക്ക് ശേഷം അൽ ഫുർഖാൻ സെന്റർ ആസ്ഥാനത്ത് നടന്ന സെമി ഫൈനൽ മത്സരത്തിലേക്ക് 26 വിദ്യാർഥികൾ തെരഞ്ഞെടുക്കപ്പെട്ടു.
തുടർന്ന് നടന്ന മത്സരത്തിൽ അംറാസ് അഹമ്മദ് കെ, അയ്റ നിസാബ്, ഇഫ്ഫ ഇമാൻ അബ്ദുൽ ഹമീദ്, ഫിൽസ സലാഹ് (അൽ ഫുർഖാൻ മദ്റസ) ഫൈഹ ഹാഷിം, ജമീല അബൂബക്കർ, മറിയം ഷസ, മുഹമ്മദ് റാഷിദ്, മുഹമ്മദ് സയാൻ റാഖിബ്, റീം സൽവ അൻവർ (ഷൈഖ ഹെസ്സ സെന്റർ റഫ ഇസ്ലാമിക് മദ്റസ) എന്നീ 10 വിദ്യാർഥികൾ ഫൈനലിലേക്ക് യോഗ്യത നേടുകയുമുണ്ടായി. സൈഫുല്ല ഖാസിം കോർഡിനേറ്ററായിരുന്നു.
ബിനുഷ സലാഹ്, സമീറ അനൂപ്, ഷസ്മിനാ റയീസ്, ഷഹ്ജബീൻ, സറീന ടീച്ചർ, മൂസ സുല്ലമി, അനീസ ടീച്ചർ, ഹൈഫ അഷ്റഫ്, സുഹൈൽ മേലടി, അനൂപ് തിരൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.