ലൗ ദ ഖുർആൻ ക്ലബ് അവാർഡുകൾ വിതരണം ചെയ്തു
text_fieldsമനാമ: ലൗ ദ ഖുർആൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്റർ ഷൈഖ ഹെസ്സ സെന്റർ സംയുക്തമായി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഖുർആൻ മനഃപാഠ മത്സര അവാർഡുകൾ വിതരണം ചെയ്തു. വാഗ്മിയും എഴുത്തുകാരനുമായ എം.എം അക്ബർ അവാർഡുകൾ സമ്മാനിച്ചു.
കെ.എംസി.സി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, സാമൂഹിക പ്രവർത്തകൻ എബ്രഹാം ജോൺ, അൽ ഫുർഖാൻ സെന്റർ രക്ഷാധികാരി അബ്ദുൽ മജീദ് തെരുവത്ത്, അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ് സൈഫുല്ല ഖാസിം, വൈസ് പ്രസിഡന്റ് മൂസ സുല്ലമി, നിയാസ് സ്വലാഹി എന്നിവർ സന്നിഹിതരായിരുന്നു. അര പവൻ സ്വർണമായിരുന്നു ഒന്നാം സമ്മാനം. സാംസങ് ഗാലക്സി ടാബുകളാണ് രണ്ടും മൂന്നും സമ്മാനങ്ങൾ. ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് സ്മാർട്ട് വാച്ചുകളും സെമി ഫൈനലിലേക്ക് യോഗ്യത നേടിയവർക്ക് സ്കൂൾ ബാഗുകളുമാണ് സമ്മാനമായി നൽകിയത്.
അൽഫുർഖാൻ മദ്റസയിലെ ഇഫ്ഫ ഇമാൻ അബ്ദുൽ ഹമീദ് ഒന്നാം സ്ഥാനവും റഫ ഷൈഖ ഹെസ്സ ഇസ്ലാമിക് മദ്റസയിലെ വിദ്യാർഥികളായ മുഹമ്മദ് റാഷിദ് റിമാസ് രണ്ടാം സ്ഥാനവും മറിയം ഷസ സത്താർ മൂന്നാം സ്ഥാനവും നേടി. സെമി ഫൈനൽ മൽസരാർഥികളായിരുന്ന 26 വിദ്യാർഥികൾക്കും പ്രത്യേകം സമ്മാനങ്ങൾ നൽകി. ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടിയ അംറാസ് അഹമ്മദ് കെ, അയ്റ നിസാബ്, ഫിൽസ സലാഹ് (അൽ ഫുർഖാൻ മദ്റസ) ഫൈഹ ഹാഷിം, ജമീല അബൂബക്കർ, മുഹമ്മദ് സയാൻ റാഖിബ്, റീം സൽവ അൻവർ (ഷൈഖ ഹെസ്സ ഇസ്ലാമിക് മദ്റസ റഫ) എന്നീ വിദ്യാർഥികൾക്ക് പ്രത്യേകം അവാർഡുകൾ സമ്മാനിച്ചു.
അൽ ഫുർഖാൻ മദ്റസ പ്രിൻസിപ്പൽ സൈഫുള്ള ഖാസിം ഷൈഖ ഹെസ്സ ഇസ്ലാമിക് മദ്റസ പ്രിൻസിപ്പൽ സുഹൈൽ മേലടി എന്നിവർ കോഓഡിനേറ്റർമാരായിരുന്നു. അനീസ ഫാത്വിമ ടീച്ചർ (ദാറുൽ ഖുർആൻ സെന്റർ, അൽ ഫാതിഹ് ഇസ്ലാമിക് സെന്റർ) ഹൈഫ അഷ്റഫ്, ഷസ്മിനാ റയീസ്, ബിനുഷ സലാഹ്, സറീന ടീച്ചർ എന്നിവരായിരുന്നു ജഡ്ജിങ് പാനൽ. മൂസ സുല്ലമി, ആരിഫ ടീച്ചർ, സമീറ അനൂപ്, ഷഹ്ജബീൻ ടീച്ചർ, അനൂപ് തിരൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.