ലഗേജ് മാറി എടുക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു
text_fieldsമനാമ: വിമാന യാത്രക്കാർ ലഗേജുകൾ മാറി എടുക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു. ചൊവ്വാഴ്ച ഉച്ചക്ക് ബഹ്റൈനിൽ എത്തിയ യാത്രക്കാരനും ലാഗേജ് മാറിപ്പോയതിനെത്തുടർന്ന് പ്രയാസത്തിലായി. വിമാന യാത്ര നടത്തി മുൻപരിചയമില്ലാത്തവരാണ് അധികവും ഇത്തരം അബദ്ധങ്ങളിൽ ചെന്നുചാടുന്നത്.
യാത്രക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അശ്രദ്ധയാണ് ലഗേജുകൾ മാറിപ്പോകുന്നതിന് ഇടയാക്കുന്നത്. ബഹ്റൈനിലേക്ക് സന്ദർശക വിസ അനുവദിച്ചുതുടങ്ങിയതോടെ യാത്രക്കാരുടെ വരവിലും വർധനയുണ്ടായിട്ടുണ്ട്. ഇവിടെയുള്ള ബന്ധുക്കളുടെ അടുത്തേക്ക് കുടുംബാംഗങ്ങൾ ധാരാളമായി വരുന്നുണ്ട്.
അതിനാൽ, ലഗേജുകളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്.
നാട്ടിൽനിന്ന് പുറപ്പെടുമ്പോൾ ലഗേജുകൾ തയാറാക്കുന്നത് വീട്ടിലെ മറ്റാെരങ്കിലുമായിരിക്കും. ലഗേജ് എങ്ങനെയുള്ളതാണെന്ന് യാത്രക്കാരൻ ചിലപ്പോൾ കാര്യമായി ശ്രദ്ധിച്ചെന്നു വരില്ല. പെട്ടിയുടെ പുറത്ത് പേര് എഴുതിയിട്ടുണ്ടെന്ന ധൈര്യത്തിൽ യാത്ര പുറപ്പെടുകയാണ് പലരും ചെയ്യുന്നത്. ഇതാണ് അബദ്ധം സംഭവിക്കാൻ ഇടയാക്കുന്നതെന്ന് സാമൂഹിക പ്രവർത്തകനായ ഫസലുൽ ഹഖ് പറഞ്ഞു.
ഒരേ രൂപത്തിലും നിറത്തിലുമുള്ള ബാഗുകൾ കാണുമ്പോൾ യാത്രക്കാർക്ക് ആശയക്കുഴപ്പമുണ്ടാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ യാത്രക്കാർ പരമാവധി ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിർദേ
ലഗേജ് മാറാതിരിക്കാൻ ഇവ ശ്രദ്ധിക്കാം
• വീട്ടിൽനിന്ന് തന്നെ ലഗേജുകളുടെ ഫോട്ടോ എടുത്ത് സൂക്ഷിക്കുക. ബഹ്റൈനിൽ എത്തി ബാഗ് എടുത്ത് കഴിഞ്ഞാൽ മൊബൈലിൽ സൂക്ഷിച്ചിട്ടുള്ള ഫോട്ടോയുമായി ഒത്തുനോക്കുക.
• ലഗേജിനു പുറത്ത് എല്ലാ വശങ്ങളിലും വ്യക്തമായി കാണാവുന്ന വിധത്തിൽ വലുപ്പത്തിൽ പേരെഴുതുക. മാഞ്ഞുപോകാത്ത വിധത്തിലാണ് പേര് എഴുതിയിരിക്കുന്നതെന്ന് ഉറപ്പുവരുത്തണം. പേരിനൊപ്പം എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ സ്ഥലപ്പേരോ മറ്റോ എഴുതുന്നതും നല്ലതാണ്.
• ലഗേജിനു പുറത്ത് പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്ന സ്റ്റിക്കർ പതിക്കുകയോ മറ്റെന്തെങ്കിലും അടയാളം ഇടുകയോ ചെയ്യുക.
• ബോർഡിങ് സമയത്ത് ലഗേജിൽ കെട്ടുന്ന ടാഗിലെ പേരും ബാർകോഡും കൈവശമുള്ള കൗണ്ടർഫോയിലിലെ പേരും ബാർകോഡും ഒത്തുനോക്കി സ്വന്തം ലഗേജാണെന്ന് ഉറപ്പ് വരുത്തുക.
അഥവാ ലഗേജ് മാറിപ്പോവുകയാണെങ്കിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഫസലുൽ ഹഖ് ചൂണ്ടിക്കാട്ടി.
ബാഗ് കാണാനില്ലെന്ന പരാതി വിമാനത്താവളത്തിലെ അറൈവൽ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ലോസ്റ്റ് ആന്റ് ഫൗണ്ട് കൗണ്ടറിൽ നൽകിയ ശേഷം മാത്രം പുറത്തിറങ്ങണം.
മാറിക്കൊണ്ടുപോയ ആൾ ബാഗ് തിരികെ എത്തിക്കുമ്പോൾ നിങ്ങളെ അറിയിക്കുന്നതാണ്. അബദ്ധത്തിൽ മറ്റൊരാളുടെ ബാഗ് എടുത്താണ് നിങ്ങൾ വിമാനത്താവളത്തിന് പുറത്തിറങ്ങുന്നതെങ്കിൽ ബോർഡിങ് പാസ്, ടിക്കറ്റ്, പാസ്പോർട്ട് എന്നിവ സഹിതം ലോസ്റ്റ് ആന്റ് ഫൗണ്ട് കൗണ്ടറിൽ തിരികെ എത്തിക്കണം. സ്വന്തം ബാഗ് അവിടെയുണ്ടെങ്കിൽ ഉറപ്പ് വരുത്തി നിങ്ങൾക്ക് ലഭിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.