Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമതവികാരം...

മതവികാരം ​വ്രണപ്പെടുത്തി പരാമർശം; ലുലു ജീവനക്കാരനെ പിരിച്ചുവിട്ടു

text_fields
bookmark_border
മതവികാരം ​വ്രണപ്പെടുത്തി പരാമർശം; ലുലു ജീവനക്കാരനെ പിരിച്ചുവിട്ടു
cancel

അബൂദബി: മതവികാരം വ്രണപ്പെടുത്തുന്ന പരാമർശം ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​ത ജീവനക്കാരനെ ലുലു ഗ്രൂപ്പ്​ ജോലിയിൽനിന്ന്​ പിരിച്ചുവിട്ടു. റിയാദ് ലുലു ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരൻ ദീപകിനെയാണ്​ പിരിച്ചുവിട്ടത്​. ശബരിമലയിലെ സ്​ത്രീപ്രവേശവുമായി ബന്ധപ്പെട്ടുള്ള പോസ്​റ്റാണ്​ ഇയാളുടെ ജോലി നഷ്​ടപ്പെടുത്തിയത്​.

സമൂഹമാധ്യമങ്ങളിലൂടെ മോശം പരാമാർശം പ്രചരിപ്പിച്ചതിനാണ്​ നടപടിയെന്ന്​ ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷൻ ഓഫിസർ വി. നന്ദകുമാർ അറിയിച്ചു. കേരളത്തിലെ പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട്​ മോശം പരാമർശം നടത്തിയതിന്​ ഒമാനിലെ ലുലു ഹൈപർമാർക്കറ്റ്​ ജീവനക്കാ​രനെ നേരത്തെ പിരിച്ച്​ വിട്ടിരുന്നു. ഇതേ തുടർന്ന് നിയമസംവിധാനങ്ങൾക്ക് വിരുദ്ധമായതോ മതവികാരം വ്രണപ്പെടുത്തുന്നതോ വ്യക്തിഹത്യ നടത്തുന്നതോ ആയ പോസ്​റ്റുകൾ പ്രചരിപ്പിക്കുന്ന ജീവനക്കാരെ പിരിച്ചുവിടുമെന്ന്​ ലുലു ഗ്രൂപ്പ് എല്ലാ ജീവനക്കാർക്കും മുന്നറിയിപ്പ് നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newslulumalayalam news
News Summary - lulu-bahrain-gulf news
Next Story