ചെറുകിട, ഇടത്തരം സംരംഭങ്ങൾ പ്രോത്സാഹിപ്പിച്ച് ലുലു
text_fieldsമനാമ: ബഹ്റൈനിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ച് ലുലു ഹൈപ്പർ മാർക്കറ്റിെൻറ ദേശീയ ദിനാഘോഷം. 'വിആർ ബഹ്റൈൻ' എന്ന പേരിൽ ദാന മാളിൽ ആരംഭിച്ച പ്രദർശനം വ്യവസായ, വാണിജ്യ, വിനോദ സഞ്ചാര മന്ത്രാലയത്തിെൻറ രക്ഷാധികാരത്തിലാണ് സംഘടിപ്പിച്ചിട്ടുള്ളത്. 15 പ്രാേദശിക സംരംഭങ്ങളാണ് പ്രദർശനത്തിൽ പങ്കാളികളാകുന്നത്. ഉദ്ഘാടന ചടങ്ങിനെത്തിയ വിശിഷ്ടാതിഥികളെ ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല സ്വാഗതം ചെയ്തു. എല്ലാവർഷവും ദേശീയ ദിനാഘോഷ ഭാഗമായി ബഹ്റൈെൻറ വളർച്ചയിൽ ശ്രദ്ധപതിപ്പിക്കാൻ ലുലു ശ്രമിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടിത്തട്ടിലുള്ള ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ച് രാജ്യം നൽകിയ പിന്തുണക്ക് പകരം നൽകുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.