ഇന്ത്യൻ എയർഫോഴ്സ് സാരംഗ് ടീമിന് ലുലുവിൽ ആവേശകരമായ സ്വീകരണം
text_fieldsമനാമ: ഇന്ത്യൻ എയർഫോഴ്സിന്റെ (ഐ.എ.എഫ്) ഹെലികോപ്ടർ എയ്റോബാറ്റിക് ടീമായ സാരംഗിന് ലുലു ഹൈപ്പർമാർക്കറ്റിൽ ആവേശകരമായ സ്വീകരണം. ബഹ്റൈൻ ഇന്റർനാഷനൽ എയർ ഷോക്കായെത്തിയ ടീമിനെ ലുലു ദാനമാളിൽ സ്വീകരിച്ചു.
എപിക്സ് സിനിമാസിൽ നടന്ന സ്വീകരണ പരിപാടിയിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് അടക്കം പ്രമുഖർ പങ്കെടുത്തു. ഇന്ത്യൻ വ്യോമസേന എയർ വൈസ് മാർഷൽ പി.വി. ശിവാനന്ദാണ് എയർഫോഴ്സ് ടീമിനെ നയിക്കുന്നത്. ലുലു ഗ്രൂപ് ഇന്റർനാഷനൽ ഡയറക്ടർ ജുസർ രൂപാവാല ടീമിനെ സ്വാഗതം ചെയ്തു. അവിശ്വസനീയ അഭ്യാസപ്രകടനങ്ങൾ കാഴ്ചവെച്ച സാരംഗ് ടീം അഭിമാനമാണ്.
യഥാർഥ ഹീറോകളാണ് മുന്നിലിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള എയർ ഷോകളിൽ പങ്കെടുക്കുന്ന ടീം ഇന്ത്യൻ വ്യോമസേനയുടെ അഭിമാനമുയർത്തുകയാണ്.
രാജ്യത്തെ വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളും കമ്യൂണിറ്റി അംഗങ്ങളും ടീമംഗങ്ങളെ നേരിൽ കാണാനായി സ്വീകരണപരിപാടിയിലെത്തിയിരുന്നു. വിവിധ സ്കൂളുകളിൽനിന്നുള്ള 40-ലധികം വിദ്യാർഥികളും എംബസി ഉദ്യോഗസ്ഥരും ഇന്ത്യൻ എയർ ആസ്ഥാനത്ത് നിന്നുള്ള ഉദ്യോഗസ്ഥരും കമ്യൂണിറ്റി നേതാക്കളും പങ്കെടുത്തു.
സാരംഗ് ടീമിന്റെ അത്ഭുതകരമായ കരിയറിനെക്കുറിച്ചും പൈലറ്റുമാർ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾ സംബന്ധിച്ചും വിദ്യാർഥികൾ നേരിട്ട് ചോദിച്ചറിഞ്ഞു. അസുലഭ അവസരമായിരുന്നു ഇതെന്ന് വിദ്യാർഥികൾ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.