ബഹ്റൈൻ കിരീടാവകാശിയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി
text_fieldsമനാമ: ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യുസഫലി ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായി കുടിക്കാഴ്ച നടത്തി. നിലവിലെ ദേശീയ വിഭവങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തി പുതിയ വളർച്ചാ സാധ്യതകൾ സൃഷ്ടിക്കണമെന്ന് റിഫ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ കിരീടാവകാശി പറഞ്ഞു.
രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയിൽ സ്വകാര്യ മേഖലയുടെയും റീെട്ടയ്ൽ, ഹോൾസെയിൽ വ്യവസായ സ്ഥാപനങ്ങളുടെയും പങ്ക് വലുതാണ്. കോവിഡ് -19 വ്യാപനം തടയാനുള്ള പ്രവർത്തനങ്ങളിലും സ്വകാര്യ മേഖല നിർണായക പങ്കുവഹിച്ചു. ദീർഘാകാലാടിസ്ഥാനത്തിലെ വികസനം ഉറപ്പാക്കാൻ ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള സാമ്പത്തിക നടപടികൾക്കാണ് രാജ്യം ഉൗന്നൽ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക വളർച്ചയെ മുന്നോട്ട് നയിക്കുന്നതിൽ കിരീടാവകാശിയുടെ നേതൃത്വം വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് എം.എ യുസഫലി പറഞ്ഞു. ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും കൂടിക്കാഴ്ചയിൽ സന്നിഹിതനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.