ഷോപ്പിങ് അനുഭവങ്ങൾക്ക് പുത്തൻ മുഖവുമായി അവന്യൂസ് മാളിലെ ലുലു ഹൈപ്പർമാർക്കറ്റ്
text_fieldsരാജ്യത്ത് അനുദിനം വർധിച്ചു വരുന്ന ഷോപ്പിങ് അനുഭവങ്ങൾക്ക് പുത്തൻ മുഖവുമായി അവന്യൂസ് മാളിലെ ലുലു ഹൈപ്പർമാർക്കറ്റ്. കഴിഞ്ഞ ദിവസം സോഫ്റ്റ് ലോഞ്ച് ചെയ്ത ലുലുവിന്‍റെ ബഹ്റൈനിലെ 13ാമത്തെ ഹൈപ്പർ മാർക്കറ്റ് കാഴ്ചകൊണ്ടും ഷോപ്പിങ് അനുഭവങ്ങൾ കൊണ്ടും ഏറെ വ്യത്യസ്തമാണ്.
വിവധ രാജ്യങ്ങളിൽനിന്നടക്കം ഇറക്കുമതി ചെയ്ത അനേകം പ്രൊഡക്ടുകളും ബഹ്റൈനിലേയും ജി.സി.സി രാജ്യങ്ങളിലേയും സ്വന്തം പ്രൊഡക്ടുകളും അവന്യൂസ് മാളിലെ ലുലുവിനെ സമ്പന്നമാക്കുന്നുണ്ട്. അതിമനോഹരമായി രൂപകൽപ്പന ചെയ്ത കൗണ്ടറുകളും അതിനൂതന സംവിധാനങ്ങളോടടങ്ങിയ ബില്ലിങ്ങും ഉപഭോക്താക്കളെ ഏറെ ആകർഷിക്കുന്നതാണ്.
ഫുഡ് കൗണ്ടറുകളിൽ പുത്തൻ വിഭവങ്ങളുടെ നീണ്ട നിരയാണ് ഭക്ഷണ പ്രേമികളെ കാത്തിരിക്കുന്നത്. ബഹ്റൈൻ ഇന്നേവരെ അനുഭവിക്കാത്ത രുചി വൈഭവങ്ങൾ അവന്യൂസിലെ ലുലുവിലൂടെ നിങ്ങൾക്ക് അനുഭവിക്കാം. അവന്യൂസ് മാളിലെ ആറാം സെക്ഷനിൽ പേസ് രണ്ടിലാണ് ലുലു ഹൈപ്പർമാർക്കറ്റുള്ളത്. വിശാലമായ അണ്ടർ ഗ്രൗണ്ട് പാർക്കിങ്ങും ഒരുക്കിയിട്ടുണ്ട്.
ബഹ്റൈനിലെ സ്വന്തം പ്രൊഡക്ടുകൾക്കായൊരിടം
ലുലുവിനെ ഏറെ വിശേഷമാക്കുന്നത് ഇറക്കുമതി ചെയ്യുന്ന വിവിധയിനം വസ്തുക്കളാണ്. അത്തരം വസ്തുക്കൾക്ക് ആവശ്യക്കാരും ഏറെയാണ്. ഇത്തരം പ്രൊഡക്ടുകളോടൊപ്പം തന്നെ വലിയ സ്വീകാര്യത നേടിക്കൊണ്ടിരിക്കയാണ് ബഹ്റൈനിൽ നിർമിച്ച വസ്തുക്കൾക്കും. വിവിധ തരം പഴങ്ങൾ, പച്ചക്കറികൾ, തേൻ, കൂൺ, സാത്തർ, ചോക്ലേറ്റുകൾ, ബിസ്കറ്റുകൾ തുടങ്ങി അതിമനോഹര ബഹ്റൈൻ കൗണ്ടറുകൾ അവന്യൂസ് മാളിൽ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. രാജ്യത്തെ സ്വന്തം നിർമിത വസ്തുക്കൾക്ക് ആവശ്യക്കാരും ഏറയാണെന്നത് കൗണ്ടറുകളെ കൂടുതൽ ആകർഷണമാക്കുന്നുണ്ട്. കൂടാതെ ജി.സി.സി രാജ്യങ്ങളിലെ പ്രൊഡക്ടുകൾക്കും പ്രത്യേക കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്.
ഭക്ഷണ പ്രേമികൾക്ക് നവ്യാനുഭവം
ഭക്ഷണപ്രേമികളുടെ നാടുകൂടിയാണ് ബഹ്റൈൻ. അതുകൊണ്ട് തന്നെ വിവിധ രാജ്യങ്ങളുടെ രുചികൾ വിഭാവനം ചെയ്യുന്ന ലുലുവിന്‍റെ ഫുഡ് കൗണ്ടറുകളോട് അത്തരക്കാർക്ക് പ്രിയം ഏറെയാണ്. അവന്യൂസിലെ ഹൈപ്പർമാർക്കറ്റ് നിങ്ങളെ ഒരിക്കലും നിരാശരാക്കില്ല എന്നു മാത്രമല്ല മറ്റുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിൽ നിന്ന് വ്യത്യസ്തമായി പുതിയ കൗണ്ടറുകളും ഈ ഹൈപ്പർമാർക്കറ്റിനെ വേറിട്ടതാക്കുന്നു.
'ബേക്ക് ആർട്ട്' എന്ന പേരിൽ സജ്ജീകരിച്ച കൗണ്ടറിൽ വിഭവ സമൃദ്ധിയുടെ ആഘോഷമാണ്. രുചിച്ചതും രുചിക്കാത്തതുമായ സ്വീറ്റ്സുകളുടെ നീണ്ട നിര നിങ്ങൾക്കവിടെ കാണാനാകും. കൂടാതെ ഫ്രഷ് മത്സ്യം, മാംസം എന്നിവയും വിവിധയിനം പാലുൽപ്പന്നങ്ങൾക്ക് പ്രത്യേക കൗണ്ടറും ഒരുക്കിയിട്ടുണ്ട്.
വിശാലമായ ഷോപ്പിങ് അനുഭവം
5000ത്തിലധികം സ്ക്വയർ ഫീറ്റോടുകൂടിയ ഹൈപ്പർമാർക്കറ്റ് ഉപഭോക്താക്കളെ ഏറെ നേരം ആകർഷിപ്പിക്കുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. കൗണ്ടറുകൾക്കിടയിലെ സ്ഥലവും ഒരോരോ പ്രൊഡക്ടുകളെയും എളുപ്പത്തിൽ മനസ്സിലാക്കാനും സ്വീകരിക്കാനും തരത്തിലുള്ള ഒരുക്കിവെക്കലുകളും ഷോപ്പിങ്ങിനെത്തുന്നവരെ മടുപ്പിക്കില്ല.
ബില്ലിങ് സെക്ഷനിൽ സ്വന്തമായി പ്രൊഡക്ടുകൾ സ്കാൻ ചെയ്തോ പണമോ കാർഡോ നൽകി പേയ്മെന്‍റ് പൂർത്തീകരിക്കാനുള്ള മൂന്ന് സ്മാർട്ട് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. വാലറ്റ് പാർക്കിങ്ങും വാഹനത്തിലേക്ക് സാധനങ്ങൾ ഉത്തരവാദിത്വത്തോടെ എത്തിക്കാനുള്ള പ്രത്യേക സംഘവും മാളിൽ പ്രവർത്തിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.