സൈബർ സുരക്ഷയിൽ ലുലുവിന് അംഗീകാരം
text_fieldsമനാമ: ഡേറ്റ സെക്യൂരിറ്റി രംഗത്ത് നിർണായക നേട്ടവുമായി ലുലു ഹൈപ്പർമാർക്കറ്റ്. ബഹ്റൈനിലെ ഒമ്പതു റീട്ടെയ്ൽ ഔട്ട്ലെറ്റുകളിലും ഓൺലൈനിലും ഷോപ്പിങ് നടത്തുന്നവർക്ക് സുരക്ഷിതമായി ഇടപാടുകൾ നടത്താൻ സാഹചര്യമൊരുക്കിയതിനുള്ള അംഗീകാരം ലുലു ഹൈപ്പർമാർക്കറ്റിന് ലഭിച്ചു. മേഖലയിലെ പ്രമുഖ സൈബർ സെക്യൂരിറ്റി സർട്ടിഫിക്കേഷൻ ഏജൻസിയായ ക്രോസ്ബോ ലാബ്സ് നൽകുന്ന പേമെന്‍റ് കാർഡ് ഇൻഡസ്ട്രി ഡേറ്റ സെക്യൂരിറ്റി സ്റ്റാൻഡേഡ് (പി.സി.ഐ ഡി.എസ്.എസ്) സർട്ടിഫിക്കേഷനാണ് ലുലുവിന് ലഭിച്ചത്. ക്രോസ്ബോ ലാബ്സ് സി.ഇ.ഒ ദീപക് ഉമാപതിയിൽനിന്ന് ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല സർട്ടിഫിക്കറ്റ് സ്വീകരിച്ചു. ലുലു ഗ്രൂപ് ഇന്‍റർനാഷനൽ നെറ്റ്വർക്ക് ആൻഡ് ഇൻഫ്രാസ്ട്രക്ചർ മാനേജർ ഷിജു, മറ്റ് മുതിർന്ന മാനേജ്മെന്‍റ് പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഉപഭോക്താക്കൾ ഡിജിറ്റൽ പണമിടപാടിനെ കൂടുതലായി ആശ്രയിക്കുമ്പോൾ അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ ലുലു പ്രതിജ്ഞാബദ്ധമാണെന്ന് ജുസെർ രൂപവാല പറഞ്ഞു. ഇടപാടുകൾ പൂർണ സുരക്ഷിതമാണെന്ന് ഉറപ്പുനൽകുന്നതാണ് ഇപ്പോൾ ലഭിച്ച അംഗീകാരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രമുഖ കെഡ്രിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നതിലെ സുരക്ഷിതത്വം വിലയിരുത്തി നൽകുന്നതാണ് പി.സി.ഐ ഡി.എസ്.എസ് സർട്ടിഫിക്കറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.