ലുലു ഹൈപ്പർമാർക്കറ്റ് റമദാൻ 2023 ‘ലൈവ് ഫോർ ഫ്രീ’ പ്രമോഷൻ രണ്ടാം നറുക്കെടുപ്പ്
text_fieldsമനാമ: ലുലു ഹൈപ്പർമാർക്കറ്റിന്റെ റമദാൻ 2023‘ ലൈവ് ഫോർ ഫ്രീ’ പ്രമോഷൻ പദ്ധതിയുടെ രണ്ടാം നറുക്കെടുപ്പ് നടന്നു. ലോലിറ്റ് ബൊലോയ്, ഹമദ് മുഹമ്മദ് അലാസ്മി, സിറിൽ മാത്യു മോസസ്, അമ്മാർ അബ്ദുലാൽ, മുഹമ്മദ് അൽകൂഫി, അലി യൂസുഫ്, ഏരിയൻ ഫ്രെഡറിക്, അബ്ദുൽ റബ് അൽഹാജ്, ഹസൻ സയീദ്, അബ്ദുല്ല അലി മുഹമ്മദ് മുസ്ലെ അൽജഹാം എന്നിവരാണ് വിജയികൾ.
എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് പ്രവേശന കവാടങ്ങളിലും ലുലു ഔദ്യോഗിക വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും @luluhyperbh വിജയികളുടെ വിവരം ലഭിക്കും. ലുലു ഹൈപ്പർമാർക്കറ്റുകളിൽ 5 ദിനാർ ചെലവഴിക്കുന്നവർക്ക് നറുക്കെടുപ്പിൽ പങ്കെടുക്കാം. പലചരക്ക് സാധനങ്ങൾ, ഫാഷൻ വസ്ത്രങ്ങൾ, വ്യക്തിഗത പരിചരണ ഉൽപന്നങ്ങൾ, സ്കൂൾ സ്റ്റേഷനറി, അൽ ഹിലാൽ മെഡിക്കൽ കെയർ, എപിക്സ് സിനിമാ ടിക്കറ്റുകൾ, ഫാബിലാൻഡ് എന്നിവക്കുള്ള സൗജന്യ വൗച്ചറുകളാണ് സമ്മാനമായി ലഭിക്കുക. ഏപ്രിൽ 25 വരെയാണ് നറുക്കെടുപ്പ്.
150,000 ദിനാറിന്റെ സമ്മാനങ്ങളാണ് ആകെ നൽകുന്നത്. എല്ലാ ആഴ്ചയും 10 ഭാഗ്യശാലികൾക്ക് ഓരോരുത്തർക്കും 1,500 ദിനാർ മൂല്യമുള്ള വൗച്ചറുകൾ ലഭിക്കും. അടുത്ത നറുക്കെടുപ്പ് ഏപ്രിൽ അഞ്ചിന് ലുലു ഹൈപ്പർമാർക്കറ്റ് ഹിഡിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.