ലുലു മണി മൊബൈൽ ഫോേട്ടാഗ്രഫി മത്സരം
text_fieldsമനാമ: ലുലു മണി മൊബൈൽ ഫോേട്ടാഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. 'ഭാവിയെ രൂപപ്പെടുത്തൽ' എന്ന പ്രമേയത്തിലുള്ള ഫോേട്ടാകളാണ് അയക്കേണ്ടത്. മൂന്ന് ഘട്ടങ്ങളാണ് മത്സരത്തിനുള്ളത്. ആദ്യ ഘട്ടത്തിൽ മൊബൈൽ ഫോണിൽ ചിത്രം എടുത്ത് www.lulumoney.com/contest എന്ന വെബ്സൈറ്റിൽ ചിത്രങ്ങൾ അപ്ലോഡ് ചെയ്യണം. രണ്ടാം ഘട്ടത്തിൽ @LuLuexchangekw, @LuLuExchangeBH എന്നിവ ടാഗ് ചെയ്ത് ഇൗ ചിത്രങ്ങൾ നിങ്ങളുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലും പോസ്റ്റ് ചെയ്യണം.
#lulumoneyphotocontest, #lulumoney എന്നീ ഹാഷ്ടാഗുകളും ഉപയോഗിക്കണം. മൂന്നാം ഘട്ടത്തിൽ നിങ്ങളുടെ ലുലു മണി ആപ്പ്/ലുലു എക്സ്ചേഞ്ച് ട്രാൻസാക്ഷൻ നമ്പർ വെബ്സൈറ്റിൽ നൽകണം. ഇതോടെ, മത്സരത്തിന് അപേക്ഷ അയക്കൽ പൂർണമാകും. ആഗസ്റ്റ് 31 വരെയാണ് അപേക്ഷിക്കാനുള്ള സമയം. മികച്ച രണ്ട് ഫോേട്ടാകൾക്ക് െഎ ഫോൺ 11 പ്രോ സമ്മാനമായി ലഭിക്കും. ജനപ്രീതിയും ക്രിയേറ്റിവിറ്റിയും അടിസ്ഥാനമാക്കിയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.