Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലു​ലു​വി​ൽ...

ലു​ലു​വി​ൽ ഈ​ജി​പ്ഷ്യ​ൻ ഫെ​സ്റ്റി​വൽ

text_fields
bookmark_border
lulu hypermarket
cancel
camera_alt

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ദാ​ന മാ​ളി​ൽ ഈ​ജി​പ്ഷ്യ​ൻ ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്ക​മാ​യ​പ്പോ​ൾ

മ​നാ​മ: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ‘ടേ​സ്റ്റ് ഓ​ഫ് ഈ​ജി​പ്ത്’ ഈ​ജി​പ്ഷ്യ​ൻ ഭ​ക്ഷ്യ​മേ​ള​ക്ക് തു​ട​ക്ക​മാ​യി. ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ദാ​ന മാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ​ഹ്റൈ​ൻ വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യം അ​സി​സ്റ്റ​ന്‍റ് അ​ണ്ട​ർ​സെ​ക്ര​ട്ട​റി ശൈ​ഖ് ഹ​മ​ദ് ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ഹ്‌​റൈ​നി​ലെ ഈ​ജി​പ്ത് അം​ബാ​സ​ഡ​ർ റെ​ഹാം ഇ​ബ്രാ​ഹിം അ​ബ്ദു​ൽ​ഹ​മീ​ദ് ഖ​ലീ​ൽ സ​ന്നി​ഹി​ത​യാ​യി​രു​ന്നു.

ലു​ലു ഗ്രൂ​പ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ജു​സ​ർ രൂ​പ​വാ​ല​യും സീ​നി​യ​ർ മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് വി​ശി​ഷ്ടാ​തി​ഥി​ക​ളെ സ്വീ​ക​രി​ച്ചു. ഒ​ക്ടോ​ബ​ർ 9 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഫെ​സ്റ്റി​വ​ലി​ൽ ഈ​ജി​പ്ഷ്യ​ൻ ഭ​ക്ഷ​ണ​ത്തി​ന്റെ അ​തി​ശ​യ​ക​ര​മാ​യ വൈ​വി​ധ്യ​മാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​ങ്ങ​ൾ, മ​ത്സ്യം, മാം​സം എ​ന്നി​വ​യും ഇ​ത​ര ഈ​ജി​പ്ഷ്യ​ൻ കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​മു​ണ്ട്. ജ​ന​പ്രി​യ​മാ​യ ഫെ​റ്റ, അ​രീ​ഷ് ചീ​സു​ക​ൾ മു​ത​ൽ റൗ​മി, സ്വാ​ദി​ഷ്ട​മാ​യ ഡ​ബി​ൾ ക്രീം ​ചീ​സ് വ​രെ​യു​ള്ള നി​ര​വ​ധി ഈ​ജി​പ്ഷ്യ​ൻ ചീ​സു​ക​ളു​മു​ണ്ട്. ഈ​ജി​പ്ഷ്യ​ൻ പാ​ച​ക​ക്കാ​ർ ഒ​രു​ക്കി​യ ഈ​ജി​പ്ഷ്യ​ൻ വി​ഭ​വ​ങ്ങ​ളും ആ​സ്വ​ദി​ക്കാം. വ​ർ​ണ്ണാ​ഭ​മാ​യ സാം​സ്കാ​രി​ക പ​രി​പാ​ടി​യും ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു.

ബ​ഹ്‌​റൈ​നും ഈ​ജി​പ്തും ത​മ്മി​ലു​ള്ള അ​ടു​ത്ത സാം​സ്കാ​രി​ക​മാ​യ ബ​ന്ധ​ത്തി​ന്റെ ശ​ക്ത​മാ​യ സൂ​ച​ക​മാ​ണ് ഫെ​സ്റ്റി​വ​ലെ​ന്ന് ജു​സ​ർ രൂ​പ​വാ​ല പ​റ​ഞ്ഞു, ബ​ഹ്റൈ​നി​ലു​ള്ള​വ​ർ​ക്ക് രു​ചി​ക​ര​മാ​യ ഈ​ജി​പ്ഷ്യ​ൻ ചേ​രു​വ​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ ഫെ​സ്റ്റി​വ​ൽ പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് അം​ബാ​സ​ഡ​ർ റ​ഹാം ഇ​ബ്രാ​ഹിം അ​ബ്ദു​ൽ​ഹ​മീ​ദ് ഖ​ലീ​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu HypermarketBahrain NewsTaste of Egypt
News Summary - Lulu's Egyptian Festival
Next Story