വിസിറ്റ് വിസകളിലെത്തി വർക്ക് പെർമിറ്റ് നേടൽ നിരോധിക്കണമെന്ന് എം.പിമാർ; ടൂറിസത്തെ ബാധിക്കുമെന്ന് മന്ത്രാലയം
text_fieldsമനാമ: വിസിറ്റ് വിസകളിലെത്തുന്നവർ പിന്നീട് വർക്ക് പെർമിറ്റ് നേടുന്നത് നിയമപ്രകാരം നിരോധിക്കണമെന്ന് എം.പിമാർ. ഹസ്സൻ ബുഖാമ്മസിന്റെ നേതൃത്വത്തിൽ അഞ്ച് എം.പിമാരാണ് നിയമഭേദഗതി ആവശ്യപ്പെട്ടത്. 1965ലെ ഫോറിനേഴ്സ് (മൈഗ്രേഷൻ ആൻഡ് റെസിഡൻസി) നിയമം ഭേദഗതി ചെയ്യാനുള്ള ശിപാർശക്കനുകൂലമായി പാർലമെന്റ് സമ്മേളനത്തിൽ അംഗങ്ങൾ ഏകകണ്ഠമായി നിലപാടെടുത്തു.
എന്നാൽ, ടൂറിസം മന്ത്രാലയം ഇതിനെ അനുകൂലിക്കുന്നില്ല. ഈ നീക്കം ടൂറിസത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ടൂറിസം മന്ത്രാലയത്തിന്റെ അഭിപ്രായം. വിനോദസഞ്ചാരികളെ അവിശ്വസിക്കുന്നതിന് നിയമം ഇടയാക്കും. വിസ ദുരുപയോഗം നിയമത്തിലൂടെയല്ല, ഭരണപരമായ നടപടികളിലൂടെയാണ് കൈകാര്യം ചെയ്യേണ്ടത്.
ഓരോ സാഹചര്യവുമനുസരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് തീരുമാനമെടുക്കേണ്ടതെന്നും മന്ത്രാലയം പറഞ്ഞു. വർക്ക് പെർമിറ്റ് അഭ്യർഥനകൾ ഓരോ കേസിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തുന്നത്. നിയമം ഈ രീതിയിൽ വന്നാൽ ടൂറിസ്റ്റുകളുടെ വരവിന് അത് തടസ്സമാകാനിടയുണ്ട്. നിയമനിർമാണം അന്താരാഷ്ട്ര ഉടമ്പടികൾക്ക് എതിരല്ലെന്ന് നാഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് അറിയിച്ചു. ആറു മാസത്തിനുള്ളിൽ എണ്ണായിരത്തിലധികം വിസിറ്റ് വിസകൾ വർക്ക് പെർമിറ്റായി മാറിയത് അംഗീകരിക്കാനാവില്ലെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി. 2019 മുതൽ 2023 ജൂൺ വരെ 85,246 പ്രവാസികൾക്ക് സന്ദർശക വിസ തൊഴിൽ പെർമിറ്റുകളായി മാറ്റാൻ അനുമതി ലഭിച്ചു. 2019-ൽ 13,078, 2020-ൽ 7,942, 2021-ൽ 9,424, 2022-ൽ 48,2024 എന്നിങ്ങനെയാണ് വിസ മാറിയത്.
എന്നിങ്ങനെയാണ് വിസ മാറിയത്. 2022ൽ 1.2 ദശലക്ഷം പ്രവേശന വിസകൾ അനുവദിച്ചപ്പോൾ, ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ലംഘനം കണ്ടെത്തിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ദേശീയ, പാസ്പോർട്ട്, താമസകാര്യ അണ്ടർ സെക്രട്ടറി ശൈഖ് ഹിഷാം ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.