300 സ്വദേശികള്‍ക്ക് മാജിദ് അല്‍ ഫുതൈം ഗ്രൂപ് തൊഴില്‍ നല്‍കും
text_fieldsമനാമ: 300 സ്വദേശി തൊഴിലന്വേഷകര്‍ക്ക് മാജിദ് അല്‍ ഫുതൈം ഗ്രൂപ്പ് ഓഫ് കമ്പനി തൊഴില്‍ നല്‍കാനുള്ള സന്നദ്ധത അറിയ ിച്ചു. കഴിഞ്ഞ ദിവസം തൊഴില്‍-^സാമൂഹിക ക്ഷേമ കാര്യ മന്ത്രാലയത്തിലെ അസി. അണ്ടര്‍ സെക്രട്ടറി അഹ്മദ് ജഅ്ഫര്‍ അല്‍ ഹായികിയുമായി മാജിദ് അല്‍ ഫുതൈം കമ്പനി ഹ്യൂമണ്‍ റിസോഴ്സ് കണ്‍ട്രി മാനേജര്‍ സിയാദ് യാസീന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് കമ്പനിയുടെ ഉദ്ദേശം അറിയിച്ചത്. തദ്ദേശീയ തൊഴിലന്വേഷകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സ്വകാര്യ മേഖലയില്‍ ഒരുക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അല്‍ ഹായികി ചൂണ്ടിക്കാട്ടി. വിവിധ കമ്പനികളുമായി അത്തരത്തിലുള്ള ചര്‍ച്ചകളും നീക്കുപോക്കുകളും നടത്തുന്നുണ്ട്.
സ്വദേശി തൊഴിലന്വേഷകരെ വിവിധ തസ്തികകളിലേക്ക് യോഗ്യരാക്കുന്നതിന് പ്രത്യേക പരിശീലന പരിപാടികള്‍ മന്ത്രാലയം ‘തംകീന്‍’ സഹകരണത്തോടെ നടപ്പാക്കുന്നുണ്ട്. 300 മുതല്‍ 600 ദിനാര്‍ വരെ മാസ വേതനം ലഭിക്കുന്ന വിവിധ തസ്തികകളില്‍ ഈ വര്‍ഷം 300 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സിയാദ് യാസീന്‍ പറഞ്ഞു. തൊഴില്‍ വിപണിയില്‍ മെച്ചപ്പെട്ട പരിഗണന ലഭിക്കുന്ന തരത്തില്‍ സ്വദേശി തൊഴിലന്വേഷകരെ മാറ്റിത്തീര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയിലാണെന്ന് ഹായികി ചൂണ്ടിക്കാട്ടി. 500 ഓളം പരിശീലന പരിപാടികളില്‍ ഇതുമായി ബന്ധപ്പെട്ട് നടപ്പാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.