ബഹ്റൈനിലെ വിദ്യാര്‍ഥികൾക്ക് മീഡിയവണ്ണിന്റെ സ്നേഹാദരം; ശ്രദ്ധേയമായി മബ്റൂക് ഗൾഫ് ടോപ്പേഴ്സ്
text_fieldsമനാമ : പ്രവാസി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ മികവിന് മീഡിയവണ്‍ ഏര്‍പ്പെടുത്തിയ മബ്റൂക് ഗള്‍ഫ് ടോപ്പേഴ്സ് പുരസ്കാരങ്ങള്‍ ബഹ്റൈനിലും വിതരണം ചെയ്തു. പത്താംക്ലാസിലും പ്ലസ്ടുവിലും ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് മീഡിയവണിന്റെ സ്നേഹാദരം നൽകിയ പരിപാടി ബഹ്റൈൻ പാർലമെന്റ് അംഗം ഹസൻ ഈദ് ബുഖമ്മാസ് ഉദ്ഘാടനം ചെയ്തു.
വിവിധ ജി.സി.സി. രാജ്യങ്ങളിൽ സംഘടിപ്പിച്ച മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ് പരിപാടികളുടെ തുടർച്ചയായി ബഹ്റൈനിലെ സിഞ്ച് അൽ അഹ് ലി ക്ലബിൽ ഒരുക്കിയ ഗംഭീരചടങ്ങില് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ബഹ്റൈനിലെ പ്രവാസി സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെയും സാന്നിധ്യത്തിലാണ് മീഡിയവൺ മബ്റൂക് ഗൾഫ് ടോപ്പേഴ്സ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.
വിവിധ ഇന്ത്യന്‍ സ്കൂളുകളില്‍നിന്ന് 90 ശതമാനത്തിലേറെ മാര്‍ക്ക് വാങ്ങി വിജയിച്ച ഇരുന്നൂറോളം വിദ്യാർഥികൾ ചടങ്ങിൽ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി .
ബഹ്റൈൻ പാർലമെൻറ് അംഗങ്ങളായ ഡോ. മർയം അൽദാഇൻ, അബ്ദുല്ല ഖലീഫ അൽ റുമൈഹി, കാപിറ്റൽ ഡയറക്ടറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ് ഡയറക്ടർ യൂസുഫ് യാക്കൂബ് ലോറി, മീഡിയ വൺ ബിസിനസ് ഡെവലപ്പ്മെന്റ് , ജി.സി.സി ഓപറേഷൻസ് ജനറൽ മാനേജർ സ്വവാബ് അലി , ഗൾഫ് മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.
ബഹ്റൈനിലെ വിവിധ സ്കൂളുകളുടെ പ്രിൻസിപ്പൽമാരെ ചടങ്ങിൽ ആദരിച്ചു. പ്രവാസി സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും വിവിധ സാമൂഹിക പ്രവർത്തകരും സംഘടന പ്രതിനിധികളും പരിപാടിയിൽ സംബന്ധിച്ചു. മീഡിയവൺ ബഹ്റൈൻ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ സഈദ് റമദാൻ നദ്വി അധ്യക്ഷത വഹിച്ചു. ബഹ്റൈൻ ബ്യൂറോ ചീഫ് സിറാജ് പള്ളിക്കര സ്വാഗതം പറഞ്ഞു.
മലബാർ ഗോൾഡ് കൺട്രി ഹെഡ് മുഹമ്മദ് റഫീഖ്, അൽ നഹർ സ്റ്റേഷനറി ബ്രാഞ്ച് മാനേജർ അബ്ദുൽ ഷുക്കൂർ മുഹമ്മദ്, യൂനിഗ്രാഡ് എജുക്കേഷൻ സെന്റർ ചെയർമാൻ ജയപ്രകാശ് മേനോൻ, മീഡിയവൺ ബഹ്റൈൻ രക്ഷാധികാരി സുബൈർ എം.എം, ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ എന്നിവർ സന്നിഹിതരായിരുന്നു.
ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ വർഗീസ്, ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ്, വൈസ് ചെയർമാൻ പങ്കജ് നെല്ലൂർ, ഗൾഫ് മാധ്യമം റീജനൽ മാനേജർ ജലീൽ അബ്ദുല്ല, വൺ ബഹ്റൈൻ ഹോസ്പിറ്റാലിറ്റി ജനറൽ മാനേജർ ആന്റണി പൗലോസ്, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, ഗഫൂർ കയ്പമംഗലം, ഫസലുൽ ഹഖ്, സയ്യിദ് ഹനീഫ്, ഒ.കെ. കാസിം, ഹാരിസ് പഴയങ്ങാടി, മണിക്കുട്ടൻ, സലാം മമ്പാട്ടുമൂല.
രാധാകൃഷ്ണൻ തിക്കോടി, കാസിം പാടത്തകായിൽ, ഫൈസൽ കണ്ടിത്താഴ, കെ.പി. മുസ്തഫ എന്നിവർ പങ്കെടുത്തു. മീഡിയവൺ റിപ്പോർട്ടർ ഷെഫി ഷാജഹാൻ, മീഡിയ സൊലൂഷൻസ് ഓഫിസർ പി.എ. ഫൈസൽ , പ്രോഗ്രാം ജനറൽ കൺവീനർ സജീബ്, മീഡിയവൺ ബഹ്റൈൻ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ അബ്ദുൽ മജീദ് തണൽ, സമീർ ഹസൻ, അനീസ് വി.കെ, അലി അഷ്റഫ്, അബ്ദുല്ല, അബ്ദുൽ ഖാദർ മറാസീൽ.
ബഷീർ മലയിൽ, നിയാസ്, ഷംജിത്ത്, സ്വാഗതസംഘം അംഗങ്ങളായ ഷാഹുൽ ഹമീദ്, ബദറുദ്ദീൻ, യൂനുസ് രാജ് മുഹ് യിദ്ദീൻ, മുഹമ്മദ് ഷമീം, ജാബിർ, മൂസ കെ.ഹസൻ, നൗമൽ, സിറാജ് കിഴുപ്പള്ളിക്കര, ഗഫൂർ മൂക്കുതല, ഫൈസൽ, ഫാറൂഖ്, ജാസിർ, മുഹമ്മദ് ഷാജി, സക്കീർ ഹുസൈൻ, ജലീൽ മുല്ലപ്പള്ളി, ജാഫർ പൂളക്കൂൽ, അബ്ദുൽ ഹഖ്, ഫൈസൽ വെളിയങ്കോട് , റഫീഖ് മണിയറ, സൽമ സജീബ്, ഷബീഹ ഫൈസൽ.
ഷഹീന നൗമൽ, ഹെബ നജീബ്, സൈഫുന്നിസ റഫീഖ്, ഫസീല ഹാരിസ്, വഹീദ ഫൈസൽ, റഷീദ സുബൈർ, ഷിജിന ആഷിക് എന്നിവർ നേതൃത്വം നൽകി. പരിപാടിയിൽ കാർത്തിക അവതാരകയായിരുന്നു. സുബി ഹോംസുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയിൽ അൈപ്ലഡ് സയൻസ് യൂനിവേഴ്സിറ്റി, മലബാർ ഗോൾഡ്, ഫേബർ കാസിൽ, യൂനിഗ്രാഡ് എജുക്കേഷൻ സെന്റർ എന്നിവരായിരുന്നു മുഖ്യ പ്രായോജകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.