11 വർഷത്തിനുശേഷം മധു നാടണയുന്നു
text_fieldsമനാമ: വർഷങ്ങൾ നീണ്ട കഷ്ടപ്പാടുകൾക്കൊടുവിൽ മധു (45) നാട്ടിലേക്ക് മടങ്ങുന്നു. തിരുവനന്തപുരം നെയ്യാറ്റിൻകര മരിയാപുരം സ്വദേശിയായ മധുവിന് ഇത് ദുരിതങ്ങളിൽനിന്നുള്ള മോചനമാണ്.
11 വർഷം മുമ്പാണ് മധു ബഹ്റൈനിൽ എത്തിയത്. ഒരു കമ്പനിയിൽ മേസൻ ജോലിക്കായാണ് വിസ ലഭിച്ചത്. ബഹ്റൈനിൽ വന്ന് കുറച്ച് നാൾ കഴിഞ്ഞപ്പോൾ കൊണ്ടുവന്നയാൾ നാട്ടിലേക്ക് തിരിച്ചുപോയി. സി.പി.ആറും അയാളുടെ പക്കലായിരുന്നു. മധുവിന് സ്പോൺസറെ പരിചയപ്പെടുത്തിയിരുന്നുമില്ല.
കുറെ നാൾ ആ കമ്പനിയിൽ ജോലി തുടർന്നു. ഇതിനിടെ ഒരു വാഹനാപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. 38 സ്റ്റിച്ചുകളാണ് ഇടേണ്ടിവന്നത്. ഇപ്പോഴും ചൂട് സമയത്ത് ജോലി ചെയ്യാൻ ഇദ്ദേഹത്തിന് കഴിയില്ല. കഠിനമായ ജോലികളും പറ്റില്ല. ഇടക്കൊക്കെ ജോലിക്ക് പോയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്. ഇതിനിടെ, മകളുടെ വിവാഹം കഴിഞ്ഞു. ഇദ്ദേഹത്തെക്കുറിച്ച് വിവരമൊന്നും ലഭിക്കാതിരുന്നതിനെത്തുടർന്ന് മകൾ കോവളം എം.എൽ.എ എം. വിൻസൻറിനെ ബന്ധപ്പെടുകയായിരുന്നു. അദ്ദേഹം ഒ.െഎ.സി.സി തിരുവനന്തപുരം ജില്ല പ്രസിഡൻറ് ഷാജി പൊഴിയൂരിനെ വിവരമറിയിച്ചു. ഇദ്ദേഹം നടത്തിയ അന്വേഷണത്തിലാണ് മധുവിെൻറ താമസസ്ഥലം കണ്ടെത്തിയത്.
ഇതിനിടെ മധുവിെൻറ പാസ്പോർട്ട് നഷ്ടമായിരുന്നു. തുടർന്ന് െഎ.സി.ആർ.എഫ് മുഖേന ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ഒൗട്ട്പാസിന് നടപടി സ്വീകരിച്ചു. ഇന്ത്യൻ എംബസിയുടെ ഒാപൺ ഫോറത്തിൽ ഇദ്ദേഹത്തിെൻറ വിഷയം ഉന്നയിക്കുകയും ചെയ്തു.
'ടാസ്ക' പ്രതിനിധി എ. പൊന്നുച്ചാമിയാണ് െഎ.സി.ആർ.എഫ് മുഖേന വിമാന ടിക്കറ്റ് നൽകിയത്. ബുധനാഴ്ച വൈകീട്ടുള്ള എമിറേറ്റ്സ് വിമാനത്തിൽ മധു നാട്ടിലേക്ക് പോകും. നാട്ടിൽ ഭാര്യയും രണ്ടു മക്കളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.