പ്രിയപ്പെട്ടവർ മരിച്ചാൽ കുടുംബക്കാർ എന്തുചെയ്യണം? നിയമപരമായ ബാധ്യതകൾ എന്തൊക്കെ?
text_fieldsഒരാൾ മരിച്ചാൽ എത്രയും വേഗം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിൽ മരണം രജിസ്റ്റർ ചെയ്യണം. സാധാരണ പഞ്ചായത്ത് ഒാഫിസിലാണ് മരണം രജിസ്റ്റർ ചെയ്യുന്നത്. മരണം രജിസ്റ്റർ ചെയ്തശേഷം അനന്തരാവകാശ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകണം.
അത് വില്ലേജ് ഒാഫിസിലാണ് നൽകേണ്ടത്. അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കാൻ കുറഞ്ഞത് 2-3 മാസം എടുക്കും. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അപേക്ഷ നൽകുേമ്പാൾ എല്ലാ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തണം. പിന്നീട് തിരുത്തുക പ്രയാസമായിരിക്കും.
മരണശേഷം സാമ്പത്തിക കാര്യങ്ങൾ മാത്രമല്ല, വൈദ്യുതി കണക്ഷൻ, റേഷൻ കാർഡ്, ഗ്യാസ് കണക്ഷൻ എന്നിവയൊക്കെ കൈകാര്യം ചെയ്യാൻ വളരെ പ്രധാന രേഖകളാണ് മരണ സർട്ടിഫിക്കറ്റും അനന്തരാവകാശ രേഖകളും. കേരളത്തിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുമെങ്കിലും ചില സംസ്ഥാനങ്ങളിൽ കോടതി മുഖേന പിന്തുടർച്ച സർട്ടിഫിക്കറ്റാണ് നൽകുന്നത്. അതുപോലെ, വിൽപത്രം ഉണ്ടെങ്കിൽ അത് കോടതി മുഖേന പ്രൊബേറ്റ് ചെയ്യണം. ഇതെല്ലാം ലഭിക്കാൻ കുറഞ്ഞത് ആറ് മാസമെങ്കിലും വേണ്ടി വരും. ഒാരോ വ്യക്തിയുടെയും അല്ലെങ്കിൽ കുടുംബത്തിെൻറ സാഹചര്യം അനുസരിച്ച് കാര്യങ്ങൾ ക്രമീകരിക്കണം.
ആദായ നികുതി രേഖകൾ
നിലവിൽ പാൻകാർഡ് ഉള്ള വ്യക്തി മരിച്ചാൽ ആദായ നികുതി അധികൃതർക്ക് ആ വിവരത്തോടൊപ്പം പാൻകാർഡ് തിരികെ നൽകണം. ആദായ നികുതി റിേട്ടൺ ഫയൽ ചെയ്യുന്ന വ്യക്തിയാണെങ്കിൽ മരിച്ച ദിവസം വരെയുള്ള ആദായ നികുതി റിേട്ടൺ നൽകണം. അനന്തരാവകാശികളാണ് റിേട്ടൺ നൽകേണ്ടത്.
ലഭിക്കാനുള്ള വരുമാനം
മരിച്ചുപോയ വ്യക്തിയുടെ അക്കൗണ്ടിലേക്ക് ഇനിയും വരവ് വെച്ചിട്ടില്ലാത്തതും എന്നാൽ ലഭിക്കാൻ അർഹതയുള്ളതുമായ വരുമാനങ്ങൾ ഉണ്ടെങ്കിൽ അത് അനന്തരാവകാശികൾക്ക് ലഭിക്കാൻ അവകാശമുണ്ട്. നേരത്തേ ലഭിക്കേണ്ട കുടിശ്ശികകൾ, മുൻകാല പ്രാബല്യത്തോടെ പ്രഖ്യാപിക്കുന്ന വർധനകൾ എന്നിവ മരണശേഷവും ലഭിക്കും. അതിന് മരണ സർട്ടിഫിക്കറ്റ്, അനന്തരാവകാശ സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കുേമ്പാൾ ആരെയെങ്കിലും ഒരാളെ അവകാശപ്പെടുത്തി അപേക്ഷ നൽകണം. ആ അവകാശിയുടെ ബാങ്ക് അക്കൗണ്ട് കൂടി നൽകണം.
വ്യക്തിഗത വിവരങ്ങൾ
മരിച്ചുപോയ വ്യക്തിയുടെ വ്യക്തിഗത വിവരങ്ങൾ, േക്ലാസ് ചെയ്യാത്ത ബാങ്ക് അക്കൗണ്ട് എന്നിവ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്.
അതിനാൽ, എത്രയും വേഗം ബന്ധെപ്പട്ട സ്ഥാപനങ്ങളെ അറിയിച്ച് േക്ലാസ് ചെയ്യാൻ നടപടി സ്വീകരിക്കണം. അതു പ്രകാരം, അനന്തരാവകാശ രേഖകൾ സമർപ്പിക്കുന്നതുവരെ തുടർ നടപടികൾ നിർത്തിവെക്കും. ഇ-മെയിൽ, ഒാൺലൈൻ അക്കൗണ്ടുകൾ, സാമൂഹിക മാധ്യമ അക്കൗണ്ടുകൾ എന്നിവ എത്രയും വേഗം േക്ലാസ് ചെയ്താൽ അവയുടെ ദുരുപയോഗം തടയാൻ സാധിക്കും.
(തുടരും)
അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.