തൊഴിലാളികൾക്ക് ഗുണകരമായ തീരുമാനങ്ങൾ
text_fieldsബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
ഇൗ വർഷം തൊഴിലാളികൾക്ക് ഗുണകരമായ ചില തീരുമാനങ്ങൾ നിലവിൽ വന്നിട്ടുണ്ട്
1. തൊഴിൽ വിസ തീരുന്ന സമയത്ത് തൊഴിലാളി ഇവിടെ ഇല്ലെങ്കിലും തൊഴിൽ വിസ പുതുക്കാൻ സാധിക്കും. അതായത്, വിദേശത്തുനിന്നുതന്നെ ഇവിടത്തെ തൊഴിൽ വിസ പുതുക്കാൻ സാധിക്കും. നേരത്തേ ഇവിടെ ഉള്ളപ്പോൾ മാത്രമേ അത് സാധിക്കുമായിരുന്നുള്ളൂ.
2. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിദേശത്തുനിന്ന് തന്നെ ഇവിടെ താമസിച്ച കാലയളവിലെ സി.ഐ.ഡി ക്ലിയറൻസ് ഓൺലൈൻ വഴി അപേക്ഷ നൽകിയാൽ ലഭിക്കും. അതിനുള്ള രേഖകളും ഓൺലൈനായി സമർപ്പിക്കണം.
3. ആറുമാസത്തെ കാലാവധിക്കുള്ള തൊഴിൽ വിസ ഇപ്പോൾ ലഭിക്കും. അതുപോലെ തൊഴിൽ വിസ പുതുക്കാനും സാധിക്കും. നേരത്തേ ഇത് കുറഞ്ഞത് ഒരു വർഷമായിരുന്നു.
ശമ്പളം ലഭിക്കുന്നില്ലെങ്കിൽ എന്തു ചെയ്യണം
?ഞാൻ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്തുവരുകയാണ്. ഡിസംബറിൽ എന്റെ കരാർ അവസാനിക്കും. വിസ കാലാവധി ജനുവരിയിൽ അവസാനിക്കും. എനിക്ക് നാലു മാസത്തെ ശമ്പളവും വാർഷിക ലീവ് ശമ്പളവും ഇതുവരെ ലഭിച്ചിട്ടില്ല. ഇൻഡമ്നിറ്റിയും ലഭിച്ചിട്ടില്ല. എല്ലാ ദിവസവും ഞാൻ കുടിശ്ശിക ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയില്ല. ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് -രാം മനോഹർ
• താങ്കൾക്ക് ശമ്പളക്കുടിശ്ശിക ആവശ്യപ്പെട്ട് എൽ.എം.ആർ.എയിൽ പരാതി നൽകാൻ സാധിക്കും. വേറെ നിയമനടപടികൾ ഒന്നും എടുക്കാൻ കഴിയുകയില്ല. വിസയുടെ കാലാവധി കഴിഞ്ഞാൽ പിന്നെ ഇവിടെ താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യരുത്. ഇപ്പോൾ ജോലി ചെയ്യുന്ന തൊഴിലുടമയുടെ കൂടെപോലും വിസ കഴിഞ്ഞാൽ പിന്നെ ജോലി ചെയ്യാൻ പാടില്ല.
സാധിക്കുമെങ്കിൽ വിസ തീരുന്നതിനുമുമ്പേ എൽ.എം.ആർ.എയിൽ പരാതി നൽകി ഒരു ബഹ്റൈനി അഭിഭാഷകന് പവർ ഓഫ് അറ്റോണി നൽകി ഇവിടെനിന്ന് തിരികെപ്പോകണം. അല്ലെങ്കിൽ വേറെ തൊഴിൽവിസ എടുക്കണം. അതാണ് താങ്കൾക്ക് നിയമപരമായി ഇവിടെ തുടരാൻ നല്ലത്. വിസ തീരുന്നതിനുമുമ്പേ വിസ റദ്ദ് ചെയ്ത് പാസ്പോർട്ട് വാങ്ങിക്കണം. അതിന് സാധിക്കുന്നില്ലെങ്കിൽ ഇന്ത്യൻ എംബസിയുടെ സഹായം തേടണം. അവിടെനിന്നും നിയമസഹായം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.