ഗൾഫ് മാധ്യമം 'കുടുംബ'വും മലയാളി മോംസും കൈകോർക്കുന്നു
text_fieldsമനാമ: ഗൾഫ് മേഖലയിൽ ഏറ്റവും പ്രചാരമുള്ള മലയാളം കുടുംബ മാസികയായ ഗൾഫ് മാധ്യമം 'കുടുംബ'വും പ്രവാസലോകത്തെ മലയാളി വനിതകളുടെ കൂട്ടായ്മയായ മലയാളി മോംസ് മിഡിൽ ഈസ്റ്റ് ബഹ്റൈൻ ചാപ്റ്ററും കൈകോർക്കുന്നു.
വനിതകളുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന കൂട്ടായ്മയിലെ അംഗങ്ങൾ 'കുടുംബം' വരിക്കാരാകുന്നതാണ് പദ്ധതി.എല്ലാ ജി.സി.സി രാജ്യങ്ങളിലുമായി 55,000ഓളം മലയാളി അമ്മമാരുടെ കൂട്ടായ്മയാണ് മലയാളി മോംസ് മിഡിൽ ഈസ്റ്റ് (എം.എം.എം.ഇ).
ബഹ്റൈൻ ചാപ്റ്ററിൽ ഏകദേശം 2000ന് മുകളിൽ വീട്ടമ്മമാരുണ്ട്. വിരസമായ പ്രവാസ ജീവിതത്തിൽ വീട്ടമ്മമാർക്ക് ഒരുമിച്ച് കൂടാനായി തുടങ്ങിയ കൂട്ടായ്മ ഇന്ന് ബഹ്റൈനിലെ പല കലാ,സാഹിത്യ, സാമൂഹിക, സന്നദ്ധ പ്രവർത്തനങ്ങളിലും പങ്കാളിത്തം വഹിക്കുന്ന സജീവ കൂട്ടായ്മയാണ്.കഴിഞ്ഞ ദിവസം ഗഫൂളിൽ നടന്ന കൂട്ടായ്മയുടെ ഒത്തുചേരലിൽ അംഗങ്ങൾ കുടുംബം മാസികയുടെ വരിക്കാരായി.വനിത ശാക്തീകരണത്തിന് മികച്ച പിന്തുണ നൽകുന്ന മാസികയെ ആവേശത്തോടെയാണ് മലയാളി മോംസ് അംഗങ്ങൾ ഏറ്റെടുത്തത്.
ഷഫീല യാസിർ, റിയ സാജിദ്, ഷെറിൻ ഷൗക്കത്ത് അലി, അസ്ല, ധന്യ സജു, തുഷാര മനേഷ്, സമീന നാസർ, ഷബ്ന അനബ്, സ്മിത ജേക്കബ്, ടീന ജിജോ, രാജലക്ഷ്മി, സബ്ന അസീം, ഫർസാന, ഐശ്വര്യ സിബീഷ്, ഷസനീം, റജീന, സ്മിത സജീവ്, മറിയ, നിഷ അനൂപ്, സെഫി നിസാർ, ഷെജിൻ സുജിത്ത്, നിത്യ, ജസൂന അൻവർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.