‘മാഫ് ബഹ്റൈൻ’ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു
text_fieldsമനാമ: മടപ്പള്ളി സ്കൂൾ പൂർവ വിദ്യാർഥി കൂട്ടായ്മ (മാഫ്) ബഹ്റൈൻ ചാപ്റ്റർ വാർഷിക ജനറൽ ബോഡി യോഗം പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. കാലാവധി പൂർത്തിയാക്കിയ കമ്മിറ്റിയുടെ പ്രസിഡൻറ് അനിൽ മടപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി വിനീഷ് വിജയൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ദിലീപ് കുമാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
പി.വി. സിറാജ്, അനിൽ മടപ്പള്ളി എന്നിവർ രക്ഷാധികാരികളായ കമ്മിറ്റിയിൽ ശശി അക്കരാൽ (പ്രസി), വിനീഷ് വിജയൻ (സെക്ര), ടി.കെ. അനീഷ് (ട്രഷ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
വി.പി. രഞ്ജിത്ത് (വൈ. പ്രസി), പി.വി. സുരേഷ് (ജോ. സെക്ര), മുനീർ മുക്കാളി, കെ.പി. സുനി (മെംബർഷിപ് സെക്ര), പ്രമോദ് കുമാർ (എന്റർടെയിൻമെന്റ് സെക്ര), സി.കെ. രജീഷ്, കെ.പി. മനീഷ് (ചാരിറ്റി കൺ), സുധീഷ് ചാത്തോത്ത് (സ്പോർട്സ് കൺ) എന്നിവർ ഉൾപ്പെടുന്ന 28 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റി നിലവിൽ വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.