മഹാത്മാ ഗാന്ധി കൾചറൽ ഫോറം ഗാന്ധിജയന്തി ആഘോഷിച്ചു
text_fieldsമനാമ: മഹാത്മാ ഗാന്ധി കൾചറൽ ഫോറം 155ാംമത് ഗാന്ധിജയന്തി ദിനം സമുചിതമായി ആചരിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റിൽ നടന്ന ചടങ്ങിൽ വിവിധ തുറകളിൽനിന്നുള്ളവർ സംസാരിച്ചു.
സത്യാന്വേഷിയായി സ്വജീവിതംകൊണ്ട് സന്ദേശമെഴുതിയ ഗാന്ധിജിയെ മാതൃകയാക്കാൻ പുതുതലമുറ കടന്നുവരണമെന്ന് യോഗം അഭിപ്രായപ്പെട്ടു. ബാബു കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.
ദീപ ജയചന്ദ്രൻ സ്വാഗതം ആശംസിച്ചു. യു.കെ. അനിൽ, അബ്രഹാം ജോൺ, ബിജു ജോർജ്, നിസ്സാർ മുഹമ്മദ്, ജ്യോതിഷ് പണിക്കർ, ഗോപാല പിള്ള, ദീപക് മേനോൻ, ഫസൽ താമരശ്ശേരി, റെജീന തുടങ്ങിയവർ സംസാരിച്ചു. ഒക്ടോബർ 25ന് മഹാത്മാ ഗാന്ധി കൾചറൽ ഫോറം 18 വയസ്സിന് മുകളിലുള്ളവർക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കും.
നവംബർ ഏഴിന് നടക്കുന്ന സാംസ്കാരിക സദസ്സിന്റെ ഓർഗനൈസിങ് കമ്മിറ്റി രൂപവത്കരണവും നടന്നു. ദിനേശ് ചോമ്പാല ഗാന്ധിയൻ ഭജൻ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.