മഹാത്മാഗാന്ധി കൾചറൽ ഫോറം സംവാദം സംഘടിപ്പിച്ചു
text_fieldsമനാമ: ‘ലോകം മഹാത്മാഗാന്ധിയിലൂടെ അറിഞ്ഞ ഇന്ത്യ ഗാന്ധിയെ മറന്നുപോയോ?’ എന്ന വിഷയത്തിൽ മഹാത്മാഗാന്ധി കൾചറൽ ഫോറം സംവാദം സംഘടിപ്പിച്ചു. ഇന്ത്യക്കാർ മഹാത്മാഗാന്ധിയെ സൗകര്യപൂർവം മറന്നതായി നടിച്ചുവെന്ന് ബഹുഭൂരിപക്ഷവും അഭിപ്രായപ്പെട്ടു. വരും തലമുറയിലേക്ക് ഗാന്ധി എന്ന മനോഭാവം വളർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സംവാദത്തിലേർപ്പെട്ടവർ അഭിപ്രായപ്പെട്ടു.
ഇ.വി.രാജീവൻ മോഡറേറ്ററായിരുന്നു. കെ.സി.എ പ്രസിഡന്റ് ജയിംസ് ജോൺ, സോഷ്യൽ ആക്ടിവിസ്റ്റ് രജിത സുനിൽ, ജമാൽ ഇരിങ്ങൽ(ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ), അജികുമാർ സംസ്കൃതി, ഷിബിൻ തോമസ് (ഐ.വൈ.സി.സി), എസ്.വി. ബഷീർ (നവകേരള), കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസ്സാർ കൊല്ലം എന്നിവർ സംസാരിച്ചു.
സദസ്സിൽനിന്നും മഹാത്മാഗാന്ധി കൾചറൽ ഫോറം അംഗം അജയ കൃഷ്ണൻ, മുൻ പ്രസിഡന്റ് എബി തോമസ്, കുമാരി റിഥി രാജീവൻ തുടങ്ങിയവർ സംസാരിച്ചു.
സംവാദ പരിപാടിയിൽ മഹാത്മാഗാന്ധി കൾചറൽ ഫോറം പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ, ജനറൽ സെക്രട്ടറി ദീപ ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് യു.കെ.അനിൽ,എക്സിക്യൂട്ടിവ് അംഗം ബബിന സുനിൽ, മുജീബ്, നിസ്സാർ മുഹമ്മദ്, വിനോദ് ഡാനിയൽ, ബഹ്റൈനിലെ വിവിധ സംഘടനകളിലെ സാംസ്കാരിക പ്രമുഖർ എന്നിവർ സംബന്ധിച്ചു.ദിനേശ് ചോമ്പാല, ധന്യ മനോജ് എന്നിവർ ചേർന്ന് വൈഷ്ണവ ജനതോ, രഘുപതി രാഘവ രാജാറാം എന്നീ ഭജൻസും ആലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.