മൈത്രി വാർഷികം ശ്രദ്ധേയം
text_fieldsമനാമ: മൈത്രി സോഷ്യൽ അസോസിയേഷൻ അഞ്ചാമത് വാർഷികാഘോഷവും ഈദ് ഫെസ്റ്റും സംഘടിപ്പിച്ചു. സൽമാനിയ കെ.സി.എ ഹാളിൽ നടന്ന സാംസ്കാരിക സമ്മേളനം ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മൈത്രി പ്രസിഡന്‍റ് നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷ വഹിച്ചു. ചീഫ് കോഓഡിനേറ്റർ നവാസ് കുണ്ടറ ആമുഖഭാഷണം നടത്തി. തുടർന്ന് കേരളത്തിലെ പ്രമുഖ വാഗ്മിയും മോട്ടിവേറ്ററുമായ പി.എം.എ ഗഫൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. സാമൂഹിക പ്രവർത്തകരായ സുബൈർ കണ്ണൂർ, ഫ്രാൻസിസ് കൈതാരം, കെ.ടി. സലീം, മൈത്രി രക്ഷാധികാരി നിസാർ കൊല്ലം, രക്ഷാധികാരി സഈദ് റമദാൻ നദ്വി, വൈസ് പ്രസിഡൻറ് സക്കീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു. പി.എം.എ ഗഫൂർ, ഇമ്രാൻ, ഫ്രാൻസിസ് കൈതാരത്ത്, രക്ഷാധികാരി റഹിം എടകുളങ്ങര, സത്താർ കാഞ്ഞിപ്പുഴ, എക്സിക്യൂട്ടീവ് അംഗം ദൻജീബ് സലാം എന്നിവർക്ക് മൈത്രി സ്നേഹോപഹാരം നൽകി ആദരിച്ചു.
അബ്ദുൽ റഹ്മാൻ അസീൽ, അഷ്കർ പൂഴീത്തല, റഫീഖ് അബ്ബാസ്, മുനവിർ ഫൈറൂസ്, മുഹമ്മദ് ഷഹാഫദ്, താരിഖ് നജീബ്, പ്യാരി ലാൽ, ബഷീർ എന്നിവർ സന്നിഹിതരായിരുന്നു. മൈത്രിയുടെ അഞ്ചാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി പുതിയ ലോഗോയുടെ പ്രകാശനം പി.എം.എ ഗഫൂർ പ്രസിഡൻറ് നൗഷാദ് മഞ്ഞപ്പാറക്ക് നൽകി നിർവഹിച്ചു. തുടർന്ന് ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം ഇമ്രാൻ, ബഹ്റൈനിലെ ഗായകരായ രാജീവ് വെള്ളിക്കോത്ത്, ദിൽഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ ഷിബു പത്തനംതിട്ട സ്വാഗതവും മൈത്രി ട്രഷറർ അബ്ദുൽബാരി നന്ദിയും പറഞ്ഞു.
മൈത്രി ആക്ടിങ് സെക്രട്ടറി സലീം തയ്യിൽ, സ്വാഗതം സംഘം കൺവീനർ അൻസാരി കൊല്ലം, കോഓഡിനേറ്റർ ഷിബു ബഷീർ, മീഡിയ കോഓഡിനേറ്റർ സിബിൻ സലീം, എക്സിക്യൂട്ടിവ് അംഗങ്ങളായ അനസ് കരുനാഗപ്പള്ളി, അൻവർ ശൂരനാട്, അൻസാർ കൊല്ലം, ഷിജു ഏഴംകുളം, ഷമീർഖാൻ, റിയാസ് വിഴിഞ്ഞം തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.